Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

തോക്കുകളുടെ ഗര്‍ജ്ജനങ്ങളല്ല; കശ്മീരിന്റെ മുഖം കവിതയുടെ മനോഹാരിതയാണ്; ശ്രദ്ധേയയായി അസ്മ സാരൂ

by Brave India Desk
May 25, 2023, 02:59 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

കശ്മീരെന്നാല്‍ ചിലര്‍ക്ക് വെടിയൊച്ചകളുടെയും കലാപത്തിന്റെയും ഭൂമിയാണ്. എന്നാല്‍ കണ്ണുതുറന്ന് നോക്കുന്നവര്‍ക്ക് അവിടം പ്രകൃതിയുടെ സൗന്ദര്യം മുഴുവന്‍ നെഞ്ചേറ്റുന്ന സ്വര്‍ഗ്ഗമാണ്. കശ്മീരിന്റെ സൗന്ദര്യം അടുത്തറിഞ്ഞവര്‍ക്ക് ചുറ്റുമുള്ളതെന്തിലും കലാപമല്ല, കവിത കാണാനാകും. അതിനുള്ള തെളിവാണ് ശ്രീനഗറില്‍ നിന്നുള്ള യുവ കവയത്രിയായ അസ്മ സാരൂവിന്റെ കവിതകള്‍.

വിദ്യാഭ്യാസ പ്രവര്‍ത്തകയായ അസ്മയ്ക്ക് കവിതയെഴുത്ത് അഭിനിവേശമാണ്. പ്രകൃതിയൊരുക്കുന്ന താളസ്വരലയവും അതിനെ പൊതിയുന്ന സൗന്ദര്യവുമാണ് അസ്മയെ എഴുത്തിന്റെ ലോകത്തേക്ക് എത്തിച്ചത്. ഭൂമിയിലേക്ക് പതിക്കുന്ന മഴത്തുള്ളികളുടെ ശബ്ദവും കിളിക്കൊഞ്ചലുകളും പ്രകൃതിയെ വരച്ചിട്ടിരിക്കുന്ന നിറങ്ങളുമെല്ലാമാണ് തന്നെ ആദ്യമായി എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് അസ്മ പറയുന്നു. പ്രകൃതിയിലെ എല്ലാം ഒരു താളത്തിനൊത്താണ് മുമ്പോട്ടുനീങ്ങുന്നത്. ഈ തിരിച്ചറിവാണ് തന്നിലെ കവയത്രിയെ ഉണര്‍ത്തിയത്. വായനക്കാരെ വികാരങ്ങളുടെയും ആത്മപരിശോധനയുടെയും ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതാണ് അസ്മയുടെ കവിതകള്‍.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

കവിതകള്‍ അസ്മയ്ക്ക് സ്വയം പ്രതിഫലിപ്പിക്കാനുള്ള ഒരു വഴിയാണ്. തന്റെ നിരന്തരമായ വളര്‍ച്ചയുടെ അടയാളമാണ്. എഴുത്തുകാരിയെന്ന നിലയിലും വായനക്കാരി എന്ന നിലയിലും വാക്കുകളില്‍ പൂര്‍ണ്ണമായും സമര്‍പ്പിച്ചുകൊണ്ടാണ് അസ്മ കവിത എഴുതുന്നത്. അവളുടെ ആത്മാര്‍ത്ഥതയും ആത്മപരിശോധനും വളര്‍ച്ചയുമെല്ലാം ആ കവിതകളില്‍ നിന്നും വായിച്ചെടുക്കാനാകും. കവിത എഴുതിക്കഴിഞ്ഞാല്‍, അത് വായിക്കാനും സൂക്ഷ്മപരിശോധനയ്ക്കുമായി അവള്‍ കുറച്ചധികം നേരം മാറ്റിവെക്കാറുണ്ട്.

എഴുത്തിന്റെ ലോകത്തെ ഏതൊരു തുടക്കക്കാരെയും പോലെ അസ്മയ്ക്കും ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കവിതകള്‍ പ്രസിദ്ധീകരിക്കുന്നതിന് പല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഫീസുകള്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ സാമ്പത്തികമായ പരിമിതികള്‍ കലയ്ക്കും യഥാര്‍ത്ഥ കഴിവുകള്‍ക്കും തടസ്സമാകരുതെന്ന് കരുതുന്നയാളാണ് അസ്മ. അതിനാല്‍ ഇത്തരം വെല്ലുവിളികളെയെല്ലാം മറികടന്ന് തന്റെ ആദ്യ പുസ്തകം ഇ-ബുക്ക് ആയി സ്വയം പ്രസിദ്ധീകരിക്കുകയാണ് അസ്മ ചെയ്തത്. ഇതിനായി ഒരു രൂപ പോലും അസ്മയ്ക്ക് മുടക്കേണ്ടി വന്നില്ല. നിശ്ചയദാര്‍ഢ്യവും സ്വന്തം കഴിവിലുള്ള വിശ്വാസവും മാത്രമായിരുന്നു ആദ്യ സംരംഭത്തിന് വേണ്ടിയുള്ള കൈമുതല്‍. എന്റെ തലയിണയില്‍ നിന്നും എന്ന ആദ്യ പുസ്തകം പല ഘട്ടങ്ങളിലൂടെയുള്ള ജീവിതത്തെ കുറിച്ചാണ് പറയുന്നത്. തിരിച്ചറിവ്, പ്രതീക്ഷ, പോസ്റ്റിവിറ്റി എന്നിവയാല്‍ സമ്പന്നമാണ് അതിലെ ഓരോ കവിതയും.

സ്വന്തം സംതൃപ്തിയേക്കാളും കവിത എഴുത്തിലൂടെ ഇംഗ്ലീഷ് സാഹിത്യത്തിന് തന്റേതായ സംഭാവന നല്‍കണമെന്ന ആഗ്രഹവും അസ്മയ്ക്കുണ്ട്. കവിതയെഴുത്തിന് പുറമേ, സംസ്‌കാരങ്ങളെ അടുത്തറിയുക, പ്രകൃതിയുടെ ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കുക, വിദ്യാഭ്യാസ പ്രവര്‍ത്തകയെന്ന നിലയില്‍ യുവാജനങ്ങളുമായി തന്റെ അറിവുകള്‍ പങ്കുവെക്കുക തുടങ്ങിയവും അസ്മയുടെ ഹോബികളാണ്.

Tags: Jammu and KashmirpoetrypoetAsma S ZarooYoung Poet
Share16
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies