തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 82.95 ആണ് ഇത്തവണ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 0.92 ശതമാനം കുറവാണ് ഇത്തവണ. സയൻസ് – 87.31 കൊമേഴസ് -82.75 ഹ്യൂമാനിറ്റീസ് -71.93 എന്നിങ്ങനെയാണ് വിജയശതമാനം. 77 സ്‌കൂളുകളാണ് ഇത്തവണ നൂറ് ശതമാനം വിജയം നേടിയിട്ടുള്ളത്. ജൂൺ 21 ന് സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ആരംഭിക്കും. ജൂൺ 2 മുതൽ പ്ലസ്ടു പ്രവേശനത്തിനുള്ള അപ്ക്ഷ സമർപ്പിക്കാം.
2028 സ്‌കൂളുകളിലായി റെഗുലർ വിഭാഗത്തിൽ ആകെ 3,76,135 വിദ്യാർത്ഥികളാണ് (ആൺകുട്ടികൾ- 2,18,057, പെൺകുട്ടികൾ-2,14,379) പരീക്ഷയെഴുതിയത്. 3,12,005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് എപ്ലസ് മലപ്പുറത്താണ്് – 4897 പേർക്ക് എ പ്ലസ് ലഭിച്ചു.വിജയശതമാനം ഏറ്റവും കൂടുതൽ എറണാകുളം ജില്ലയിൽ, വിജയ ശതമാനം 85.55,വിജയശതമാനം ഏറ്റവും കുറവ് പത്തനംതിട്ടയിൽ (76.59 ശതമാനം)
പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ – വിഭാഗം തിരിച്ച്;സയൻസ് 1,93,544 കൊമേഴസ് 1,08,109 ഹ്യൂമാനിറ്റീസ് 74,482 ടെക്നിക്കൽ 1,753 ആർട്സ് -64 സ്‌കോൾ കേരള 34,786 പ്രൈവറ്റ് കംപാർട്ട്മെന്റിൽ 19,698
Discussion about this post