ന്യൂഡൽഹി : പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനൊരുങ്ങി 16 രാഷ്ട്രീയ പാർട്ടികൾ. മന്ദിരത്തിന്റെ ഉദ്ഘാടനത്തെ ചൊല്ലിയുള്ള തർക്കം മൂലം 19 പ്രതിപക്ഷ പാർട്ടികൾ പരിപാടി ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഈ മാസം 28 ന് നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻഡിഎ) നിന്നുൾപ്പെടെയുള്ള 16 പാർട്ടികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഭാരതീയ ജനതാ പാർട്ടി (ബിജെപി), ശിവസേന (ഏകനാഥ് ഷിൻഡെ വിഭാഗം), നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി), നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി), സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം), രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർഎൽജെപി), അപ്നാ ദൾ (സോണിലാൽ), റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആർപിഐ) എന്നീ പാർട്ടികളാണ് പങ്കെടുക്കുക.
തമിഴ് മനില കോൺഗ്രസ്, ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ), ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ (എജെഎസ്യു), മിസോ നാഷണൽ ഫ്രണ്ട് (എംഎൻഎഫ്), യുവജന ശ്രമിക ഋതു കോൺഗ്രസ് പാർട്ടി (വൈഎസ്ആർസിപി), തെലുങ്കുദേശം പാർട്ടി (ടിഡിപി), ശിരോമണി അകാലിദൾ (എസ്എഡി), ബിജു ജനതാദൾ (ബിജെഡി) എന്നിവരും ഉദ്ഘാടന ചടങ്ങിനെത്തും
ദേവനാഥൻ യാദവ് സ്ഥാപിച്ച തമിഴ്നാട് ആസ്ഥാനമായുള്ള ഇന്ത്യൻ മക്കൾ കൽവി മുന്നേറ്റ കഴകവും (ഐഎംകെഎംകെ) പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തേക്കമെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post