ഷോർട്ട് ഫിലിമിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന മൂത്ത സഹോദരി രേവതിക്ക് ആശംസകളുമായി നടി കീർത്തി സുരേഷ്. രേവതി സുരേഷ് സംവിധായകൻ പ്രിയദർശൻറെ അസോസിയേറ്റ് ആയി നേരത്തെ ജോലി ചെയ്തിരുന്നു. ഇപ്പോൾ ‘താങ്ക് യു’ എന്ന ഷോർട്ട് ഫിലിമിലൂടെ സംവിധാന രംഗത്തേക്ക് ആദ്യ ചുവടുവെച്ചിരിക്കുകയാണ് രേവതി.
‘താങ്ക് യു’ എന്ന ഈ മധുര ഹ്രസ്വചിത്രത്തിലൂടെ എന്റെ സഹോദരി സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു, അതിയായ സന്തോഷമുണ്ട്’, കീർത്തി സുരേഷ് പറയുന്നു.
ജോലിയുടെ കാര്യത്തിൽ, തെലുങ്കിൽ നാനിക്കൊപ്പം ‘ദസറ’ എന്ന ചിത്രത്തിലാണ് കീർത്തി സുരേഷ് അവസാനമായി അഭിനയിച്ചത്. ‘ഭോല ശങ്കർ’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ഇപ്പോൾ കീർത്തി. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ “മാമനൻ” റിലീസിനായി കാത്തിരിക്കുകയാണ്. തമിഴിൽ “സൈറൻ, “രഘു താത്ത”, ‘റിവോൾവർ റീത്ത’ എന്നിവയുൾപ്പെടെയുള്ള കുറച്ച് ചിത്രങ്ങളും അണിയറയിലുണ്ട്.
കാമുകനും വ്യവസായിയുമായ ഫർഹാനുമായി ദുബായിൽ എത്തിയപ്പോഴുള്ള കീർത്തിയുടെ ചിത്രങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു. സമയമാകുമ്പോൾ എല്ലാം തുറന്നു പറയുമെന്നും അത് വരെ ആരാധകർ ശാന്തരായിരിക്കണമെന്നുമാണ് കീർത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടത്.
Discussion about this post