ചൈനയിൽ കൊറോണയുടെ പുതിയ വകഭേദം വ്യാപിക്കുന്നു. ജൂണിൽ ചൈനയിലെ കൊറോണ കേസുകളിൽ കുത്തനെ വർദ്ധനവ് ഉണ്ടാകുമെന്നും ആഴ്ചയിൽ 6.5 കോടി ആളുകൾക്ക് വരെ രോഗം ബാധിച്ചേക്കാമെന്നുമാണ് റിപ്പോർട്ടുകൾ. വൈറസിന്റെ പുതിയ വകഭേദത്തെ ചെറുക്കാൻ ചൈനീസ് അധികാരികൾ പുതിയ വാക്‌സിൻ നിർമ്മിക്കുന്ന തിരക്കിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
വൈറസ് വകഭേദങ്ങളെ ചെറുക്കുന്ന കൂടുതൽ വാക്‌സിനുകൾക്ക് ചൈന അംഗീകാരം നൽകിയേക്കും. നിലവിൽ രണ്ട് പുതിയ വാക്‌സിനുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. കൊറോണ നിയന്ത്രണങ്ങൾ എല്ലാം പിൻവലിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ തരംഗമാണ് ഇനി വരാനിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ജനസംഖ്യയുടെ 85 ശതമാനം പേരിലും കൊറോണ സ്ഥിരീകരിച്ചിരുന്നു.
പുതിയ വകഭേദമായിരിക്കും അടുത്ത തരംഗത്തിന് കാരണമാകുന്നത്. വ്യാപനശേഷി കൂടുതലാണെങ്കിലും തീവ്രതയും മരണനിരക്കും എല്ലാ കുറവായിരിക്കും. ആശുപത്രി കേസുകളും വലിയ തോതിൽ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്. അതേസമയം മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്.
Discussion about this post