ഗൂഡല്ലൂർ: തമിഴ് നാട്ടിൽ മദ്യക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച മലയാളിയെ വെടിവച്ച് പിടികൂടി. നെലാകോട്ട കുന്നലാടിയിലാണ് സംഭവം. പാട്ടവയലിൽ താമസിക്കുന്ന സുൽത്താൻ ബത്തേരി സ്വദേശി മണി എന്ന സാമ്പാർ മണിയെയാണ്(47) പോലീസ് പിടികൂടിയത്.
മോഷണം തടയാൻ ശ്രമിച്ചപ്പോൾ മണിയും സംഘവും ആക്രമിച്ചു. ഇതോടെ സ്വയരക്ഷയ്ക്കായി വെടിയുതിർക്കുകയായിരുന്നുവെന്ന് ാേലീസ് അറിയിച്ചു. മണിയുടെ സുഹൃത്ത് നിലമ്പൂർ സ്വദേശി ചെമ്പകശേരി വീട്ടിൽ ജിമ്മി ജോസഫിന് (40) വേണ്ടി അന്വേഷണം തുടരുകയാണ്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം.മോഷംശ്രമം അറിഞ്ഞ് പട്രോളിംഗ് സംഘമാണ് സ്ഥലത്തെത്തിയത്. പോലീസിനെ കണ്ടതോടെ മണിയും സംഘവും കത്തിയും മറ്റ് ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. രണ്ട് പോലീസുകാർക്ക് വെട്ടേറ്റതോടെ ഇവർ വെടിയുതിർക്കുകയായിരുന്നു. മണിയുടെ കാലിന് വെടിയേറ്റതോടെ ജിമ്മി ഓടിരക്ഷപ്പെടുകയായിരുന്നു.
Discussion about this post