ബംഗളൂരു; സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കും അർഹിക്കുന്ന പ്രാധാന്യം നൽകാതെ സിദ്ധരാമയ്യ സർക്കാരിന്റെ മന്ത്രിസഭാ. ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഒരു വനിതാ മന്ത്രി മാത്രമാണ് ഉണ്ടായിരുന്നത്. മുസ്ലീം വിഭാഗത്തിൽ നിന്നും ഒരു മന്ത്രിയും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയിട്ടുണ്ട്.
24 മന്ത്രിമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടന്നത്. ഇതോടെ ആകെ മന്ത്രിമാരുടെ എണ്ണം 34 ആയി. നേരത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കൊപ്പം എട്ട് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 24 പേർ കൂടി അധികാരമേൽക്കുന്നത്.
എംഎൽഎ ലക്ഷ്മി ആർ ഹെബ്ബാൽക്കർ ആണ് സത്യപ്രതിജ്ഞ ചെയത ഏക വനിതാ മന്ത്രി. വനിതാ ശിശുക്ഷേമ വികസനമാണ് ലക്ഷ്മി ആർ ഹെബ്ബാൽക്കറുടെ വകുപ്പ്. മന്ത്രിസഭയിലെ ഏക മുസ്ലീം മന്ത്രി ബിഎസ് സമീർ അഹമ്മദ് ഖാൻ ആണ്. വഖഫ്, ന്യൂനപക്ഷം, ഹൗസിംഗ് എന്നിവയാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്ന ചുമതല.
കർണാടകയിലും തിരഞ്ഞെടുപ്പിൽ അർഹമായ പ്രാധാന്യം കോൺഗ്രസ് സ്ത്രീകൾക്ക് നൽകിയിരുന്നില്ല. വിരലിൽ എണ്ണാവുന്ന വനിതാ നേതാക്കൾ മാത്രമാണ് ഇക്കുറി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. മന്ത്രി സ്ഥാനം നൽകുന്നതിലും ഇതേ വിവേചനം കോൺഗ്രസ് തുടർന്നു. ഇതിൽ നേതൃത്വത്തിന് പാർട്ടിയ്ക്കുള്ളിൽ നിന്നും വിമർശനം ഉണ്ടാകുന്നുണ്ടെന്നാണ് സൂചന.
Discussion about this post