ന്യൂഡൽഹി: പുതിയപാർലമെന്റ് മന്ദിരത്തെയും ജനങ്ങളെയും അവഹേളിച്ച ആർജെഡിയുടെ പരാമർശത്തെ കുറ്റപ്പെടുത്തി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. ആർജെഡിയ്ക്ക് നിലപാടില്ലെന്നും എന്തിനാണ് പാർലമെന്റിനെ ശവപ്പെട്ടി എന്ന് വിളിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. മറ്റെന്തിനോടെങ്കിലും ഉപമിക്കുന്നതിന് പകരം ശവപ്പെട്ടി എന്ന് പറഞ്ഞത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. പഴയപാർലമെന്റ് കെട്ടിടത്തിന് ഡൽഹി അഗ്നിശമനസേനയുടെ അനുമതി പോലുമില്ലെന്ന് ഓർക്കണമെന്ന് ഒവൈസി കൂട്ടിച്ചേർത്തു.
പുതിയപാർലമെന്റ് മന്ദിരം ആത്യവശ്യമാണെന്ന് ഒവൈസി പറഞ്ഞു. മുൻപ് സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ മുലായം സിംഗ് യാദവ് പഴയപാർലെന്റ് മന്ദിരത്തിന്റെ ഓഫീസിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ സീലിംഗ് പതിച്ച് അപകടം സംഭവിച്ച കാര്യം ഒവൈസി ചൂണ്ടിക്കാട്ടി.
സ്പീക്കറാണ് ലോക്സഭയുടെ സംരക്ഷകൻ, പ്രധാനമന്ത്രിയല്ല, ലോക്സഭ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരാണെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. ‘സ്പീക്കർ ഇത് ഉദ്ഘാടനം ചെയ്താൽ നന്നായിരുന്നുവെന്ന് ഒവൈസി കൂട്ടിച്ചേർത്തു.
Discussion about this post