ബോളിവുഡ് സിനിമകളിലെ അഭിനയം നിർത്തി തെന്നിന്ത്യൻ സിനിമകളിൽ സജീവമായതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ശരത് സക്സേന. ഹിന്ദി സിനിമകളിൽ സംഘടന രംഗങ്ങളിലേക്ക് മാത്രമേ തന്നെ വിളിക്കാറുള്ളൂ എന്നും വർഷങ്ങളായി താൻ ഇത് തന്നെയാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. എന്നും കണ്ണാടി നോക്കി താൻ സ്വയം ശപിക്കുമായിരുന്നുവെന്നും ശരത് പറഞ്ഞു.
”ബോളിവുഡിൽ കാര്യമായ അവസരങ്ങൾ ലഭിക്കാത്തത് കൊണ്ടാണ് തെന്നിന്ത്യൻ സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ ആരംഭിച്ചത്. സംഘട്ടന രംഗങ്ങളിൽ മാത്രമാണ് അവസരം ലഭിച്ചിരുന്നത്. അന്ന് എനിക്ക് എന്റെ മുഖം പോലും ഇഷ്ടമല്ലായിരുന്നു, എന്നും രാവിലെ ഷൂട്ടിംഗിന് പോകുന്നതിന് മുൻപ് കണ്ണാടി നോക്കി ശപിക്കുമായിരുന്നു. കാരണം ഞാൻ ഇടി കൊളളാൻ വേണ്ടിയാണ് പോകുന്നത്.
നായകന്മാരുടെ ഇൻട്രോ സീനിന് വേണ്ടിയാണ് ഞങ്ങളെ ആവശ്യം. നായകൻ വന്ന് എന്നെ ഇടിച്ചിട്ട ശേഷം നായകനാണെന്ന് പ്രസ്താവിക്കുമെന്നുമുള്ള ബോധ്യം എനിക്കുണ്ടായിരുന്നു. 30 വർഷത്തളമായി ഇതായിരുന്നു എന്റെ ജോലി.
ഒരിക്കൽ കൈയ്യിൽ എത്ര രൂപ ബാക്കിയുണ്ടെന്ന് കണക്കുകൂട്ടി. ഒരു വർഷത്തേക്ക് ജീവിക്കാനുളളത് ഉണ്ടെന്ന് വ്യക്തമായി. അതോടെ ഹിന്ദി ചിത്രങ്ങളിൽ അഭിനയിക്കുന്നത് നിർത്തി. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കമൽ ഹാസന്റെ ഓഫീസിൽ നിന്ന് കോൾ വന്നു. ഗുണ എന്ന ചിത്രത്തിൽ ഒരു വേഷം ലഭിച്ചു. ചിരഞ്ജീവിയെ പരിചയപ്പെട്ടത് തെലുങ്കിൽ അവസരം കാരണമായി. പ്രിയദർശന്റെ മലയാള ചിത്രങ്ങളുടെ ഭാഗമാകാനും സാധിച്ചെന്ന്” അദ്ദേഹം വ്യക്തമാക്കി.
Discussion about this post