ന്യൂഡൽഹി: ഡൽഹിയിലെ കേന്ദ്രഓർഡിനൻസിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിന്തുണ തേടി ആംആദ്മി പാർട്ടി അദ്ധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഇരുവരും തമ്മിൽ നാളെ ഉച്ചയ്ക്ക് 12 മണിയോടെ സിപിഎം കേന്ദ്രകമ്മറ്റി ഓഫീസിൽ വച്ച് കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസങ്ങളിലായി അരവിന്ദ് കെജ്രിവാൾ, നിതീഷ് കുമാർ അടക്കമുള്ള നിരവധി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം ജനറൽ സെക്രട്ടറിയുടെ പിന്തുണ തേടുന്നത്. രാജ്യസഭയിൽ ഈ ഓർഡിനൻസ് പാസാകാതെ ഇരിക്കാൻ വിശാലമായ പ്രതിപക്ഷ ഐക്യത്തിന്റെ പിന്തുണ ഉണ്ടായിരിക്കണം. ഇതുകൊണ്ടാണ് കെജ്രിവാൾ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടുന്നത്.
ഡൽഹി സർക്കാരിന്റെ നിയമനങ്ങളും സ്ഥലംമാറ്റവും സംബന്ധിച്ചാണ് കേന്ദ്രസർക്കാരിന്റെ ഓർഡിനൻസ്. സർക്കാരിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനായി ഒരു നാഷണൽ കാപ്പിറ്റൽ സിവിൽ സർവീസ് അതോറിറ്റിയും പബ്ലിക് സർവീസ് കമ്മിഷനും രൂപം നൽകാൻ തീരുമാനിച്ചത് ചോദ്യം ചെയ്ത് ഡൽഹി സർക്കാർ സുപ്രീം കോടതിയെ സമീപിക്കും.ഓർഡിനൻസിനെതിരെ ആം ആദ്മി പാർട്ടി ഡൽഹി രാംലീല മൈതാനിയിൽ ജൂൺ 11ന് റാലി നടത്തും.
Discussion about this post