ഹൈദരാബാദ്; പ്രശസ്ത തെന്നിന്ത്യൻ നടിമാരിൽ ഒരാളാണ് മലയാളിയായ കീർത്തി സുരേഷ് , ‘മഹാനദി’ എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രത്തിന് ദേശീയ അവാർഡ് നേടിയതോടെ ദേശിയ ശ്രദ്ധപിടിച്ചുപറ്റാനും കീർത്തിയ്ക്കായി. ഈയിടെയായി സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചകളിലും കീർത്തി സുരേഷ് ഇടം പിടിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം തിരുപ്പതി ക്ഷേത്രദർശനം നടത്തിയ കീർത്തിയുടെ വാർത്തയാണ് വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.
കുടുംബത്തോടൊപ്പം തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം കീർത്തി മാദ്ധ്യമങ്ങളോട് സംവദിച്ചിരുന്നു. തെലുങ്കിലാണ് മാദ്ധ്യമങ്ങളുമായി കീർത്തി സംവദിച്ചത്. ഇതിനിടെ ഒരു റിപ്പോർട്ടർ നടിയെ തടസ്സപ്പെടുത്തി തമിഴിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. തെലുങ്കു സംസ്ഥാനത്തുള്ള തിരുപ്പതിയിലാണ് ഇപ്പോൾ ഉള്ളതെന്ന് വളരെ ശാന്തമായ രീതിയിൽ നടി മറുപടി നൽകുകയും മാദ്ധ്യമങ്ങളുമായുള്ള ചർച്ച തുടരുകയും ചെയ്തു
മെയ് 27 ന് ആണ് പ്രത്യേക ദർശനം നടത്താനായി അമ്മയ്ക്കും അച്ഛനും സഹോദരിക്കുമൊപ്പം കീർത്തി സുരേഷ് തിരുപ്പതിയിലെത്തിയത്.
Discussion about this post