അസഹിഷ്ണുതയ്ക്കെതിരെ ബോളിവുഡ് നടന് അമീര്ഖാന് നടത്തിയ പ്രസ്താവനയ്ക്കെതിരെ അനുപം ഖേര്‍. ആമിറിന്റെ പ്രസ്താവന ആളുകളില്‍ ഭയം ഉണര്‍ത്തുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യമായി തന്റെ ഭാര്യ കിരണ്‍ ഇന്ത്യ വിട്ടുപോകുന്നതിനെക്കുറിച്ച് സംസാരിച്ചു. തന്റെ മക്കളെക്കുറിച്ചോര്‍ത്ത് അവള് പേടിക്കുന്നു ഇത് തന്നെയും അസ്വസ്ഥനാക്കുന്നെന്നുമായിരുന്നു ആമിര്‍ പറഞ്ഞത്. ഈ പ്രസ്താവനയ്ക്കെതിരെ അനുപം ഖേര്‍ പ്രതികരിച്ചു.
ഈ രാജ്യം വിട്ടു പോകണമെന്ന് പറഞ്ഞ ഭാര്യയോട് ഏത് രാജ്യത്തേക്ക് പോകണമെന്ന് നിങ്ങള്‍ ചോദിച്ചോ? ഈ രാജ്യമാണ് അമീര്‍ ഖാനെ ഇന്നത്തെ ആളാക്കിയതെന്ന് അവരോട് പറയുമോ എന്നും അനുപം ഖേര്‍ ചോദിക്കുന്നു.
ഇങ്ങനെയൊരു പ്രസ്തവനയോടെ നിങ്ങള്‍ ആളുകളില്‍ ഭയം ഉണര്‍ത്തുകയാണ് ചെയ്തത്. മറിച്ച് നല്ല പ്രതീക്ഷകളാണ് ആളുകള്‍ക്ക് പകര്‍ന്ന് കൊടുക്കേണ്ടത്. എന്നാണ് ഇന്‍ക്രെഡിബിള്‍ ഇന്ത്യ നിങ്ങള്‍ക്ക് ഇന്റോളറന്‍സ് ഇന്ത്യ ആയി മാറിയത്. ഈ 7-8 മാസങ്ങള്ക്കൊണ്ടല്ലേയെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഇന്ത്യയിൽ അമീര്‍ ഖാൻ സുരക്ഷിതനാണെന്നും രാജ്യത്തെ ആരാധകരെ അപമാനിക്കുന്ന പ്രസ്താവനയാണ് താരം നടത്തിയതെന്നും ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ് വി പറഞ്ഞു. ആഗോളതലത്തിൽ ഭീകരവാദത്തിനെതിരെ യോജിച്ചുള്ള പോരാട്ടത്തിനാണ് അമീര്ആഹ്വാനം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post