തൃശൂർ: നാട്ടിക നിയോജക മണ്ഡലത്തിൽ കരുത്ത് കൂട്ടി ബിജെപി. മണ്ഡലത്തിലെ 150- ഓളം കുടുംബങ്ങൾ കൂടി ബിജെപിയിലേക്ക് ചേർന്നു. ഈ കുടുംബങ്ങളിലെ അഞ്ഞൂറോളം പേർക്ക് മുൻ എംപി കൂടിയായ സുരേഷ് ഗോപിയാണ് ബിജെപി അംഗത്വം നൽകി പാർട്ടിയിലേക്ക് വരവേറ്റത്.
നരേന്ദ്രമോദി സർക്കാരിന്റെ ഒൻപതാം വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്ത് മെമ്പർഷിപ്പ് നൽകിയത്. ബിജെപി സംസ്ഥാന ജന.സെക്രട്ടറി എംടി രമേശ് ആമുഖ പ്രസംഗം നടത്തി. ഇന്ത്യയുടെ ഭാവിചരിത്രത്തിലെ നാഴികക്കല്ലായ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പോലും ബഹിഷ്ക്കരിക്കുന്ന മാനസികാവസ്ഥയിലേക്ക് കോൺഗ്രസ തരം താഴ്ന്നിരിക്കുകയാണെന്ന് എംടി രമേശ് കുറ്റപ്പെടുത്തി. വരുന്ന 50 വർഷങ്ങളിലും കോൺഗ്രസുകാർക്ക് പാർലമെന്റിനകത്തേക്ക് കടക്കാൻ ദേശീയ ബോധമുള്ള ഇന്ത്യക്കാർ അനുമതി നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി നാട്ടിക മണ്ഡലം പ്രസിഡന്റ് ഇ.പി ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. ചേർപ്പ് മണ്ഡലം പ്രസിഡൻറ് സിജോ ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ, ജന. സെക്രട്ടറി, ജസ്റ്റിൻ ജേക്കബ്ബ്, സെക്രട്ടറി ലോജനൻ അമ്പാട്ട്, വൈസ് പ്രസിഡന്റ്, സുജയ് സേനൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ഇ.പി ത്സാൻസി എന്നിവർ ആശംസകൾ അർപ്പിച്ചു.
യുവമോർച്ച സംസ്ഥന വൈ. പ്രസിഡന്റു ഷൈൻ നെടിയിരുപ്പിൽ, ലാൽ ഊണുങ്ങൽ, ഭഗീഷ് പുരാടൻ, നിഷ പ്രവീൺ, നവീൻ മേലേടത്ത്,ഷാജി പുളിക്കൽ, റിനി കൃഷ്ണപ്രസാദ്, ഭഗിനി സുനിൽ, ബേബി ജ. ഗ., സുനിൽ ദത്ത്, ആശിഷ്, സജ്ജിനി ഉണ്ണിയാരംപുരയ്ക്കൽ, സുധീർ, ഉണ്ണിമോൻ എന്നിവർ നേതൃത്വം നല്കി.
Discussion about this post