ടെഹ്റാൻ; ലോകം ഉറ്റുനോക്കുന്ന പരിപാടിയാണ് കാൻ ഫെസ്റ്റിവൽ. അത് കൊണ്ട് തന്നെ ചിലരെങ്കിലും ഏതെങ്കിലും വിഷയത്തിൽ ഉള്ള തങ്ങളുടെ പ്രതിഷേധം അറിയിക്കാനോ അഭിപ്രായം രേഖപ്പെടുത്താനോ ഇത്തരം വേദികളെ വിനിയോഗിക്കാറുണ്ട്. കഴിഞ്ഞ വർഷം ഒരു വനിത യുക്രെയ്ൻ പതാകയുടെ നിറത്തിലുള്ള വസ്ത്രം ധരിച്ച് റഷ്യൻ അധിനിവേശത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇറാൻ വംശജയായ മോഡൽ മഹ്ലഗ ജബെറി തന്റെ രാജ്യത്ത് നടക്കുന്ന കൂട്ടക്കൊലകൾക്കെതിരെ ശബ്ദമുയർത്തിയിരിക്കുകയാണ്.
ഭീകരമായ വധശിക്ഷയ്ക്കെതിരെ ഇറാനിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച്, ഇറാനിലെ ആശങ്കാജനകമായ അവസ്ഥയിലേക്ക് ലോകത്തിന്റെ ശ്രദ്ധ ആകർഷിക്കുന്ന വസ്ത്രം ധരിച്ചാണ് മഹ്ലഗ ജാബെരി അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ചുവന്ന പരവതാനിയിലൂടെ നടന്നത്.കറുത്ത ബോഡികോൺ വസ്ത്രം ധരിച്ചാണ് ജാബെരി റെഡ് കാർപെറ്റിൽ പ്രത്യക്ഷപ്പെട്ടത്. അവളുടെ വസ്ത്രത്തിന്റെ കോളർ വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന കുരുക്കിന് സമാനമായിരുന്നു. ജില സാബറാണ് ഈ വസ്ത്രം ഡിസൈൻ ചെയ്തത്.
”ഇറാൻ ജനതയ്ക്ക് സമർപ്പിക്കുന്നു. #76-മത് കാനസ് ഫിലിം ഫെസ്റ്റിവൽ. എന്റെ വസ്ത്രം ഡിസൈൻ ചെയ്തത് @jilaatelier ആണ് .അവിശ്വസനീയമായ വീഡിയോഗ്രാഫർ @joystrotz . ഞങ്ങളുടെ കാഴ്ചപ്പാടിന് ജീവൻ നൽകിയതിന് നന്ദി. കൂടാതെ ഇതെല്ലാം സാധ്യമാക്കിയതിന് എന്റെ മാനേജർ മൈഹാൻ @mahlaghamanagement ന് പ്രത്യേക നന്ദി. #ഇറാനിലെ വധശിക്ഷകൾ നിർത്തുക.” എന്ന് മോഡൽ കുറിച്ചു.
ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ നിരവധി പേരെ ഇറാൻ പരസ്യമായി തൂക്കിലേറ്റിയിരുന്നു. ഇതിനിടെയാണ് മോഡലിന്റെ പ്രതിഷേധം. മഹ്ലഗ ജാബെരിയുടെ വസ്ത്രം ശ്രദ്ധയിൽപ്പെട്ടതോടെ നിരവധി ഇസ്ലാമിസ്റ്റുകളാണ് തെളിവിളികളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇറാനിൽ കാല് കുത്തിയാൽ തല അറുക്കും എന്ന രീതിയിൽ വരെ ഭീഷണികൾ ഉയർന്നു കഴിഞ്ഞു. മാതൃരാജ്യത്തെ അപമാനിച്ചു. ഇസ്ലാമിന് നിരക്കാത്തവൾ തുടങ്ങി വലിയ രീതിയിലുള്ള വിമർശനങ്ങളാണ്
Discussion about this post