കോട്ടയം : ഭൂമിക്കടിയിൽ നിന്ന് ശബ്ദവും മുഴക്കവും കേട്ട് നാട്ടുകാരെ പരിഭ്രാന്തരായിരിക്കുകയാണ്. കോട്ടയം കാഞ്ഞിരപ്പള്ളി മേഖലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഇന്ന് പുലർച്ചെയോടെയാണ് ശബ്ദം കേട്ടത്. ഇന്നലെ പകൽ സമയത്തും രാത്രിയിലും ഉച്ചത്തിലുള്ള ശബ്ദം കേട്ടുവെന്ന് ഇവിടുത്തെ പ്രദേശവാസികൾ പറയുന്നു.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയിൽ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്. പരിഭ്രാന്തരായ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ എത്തി പരിശോധിച്ചു. സംസ്ഥാന ജിയോളജി വകുപ്പ് ജീവനക്കാർ സ്ഥലത്ത് പരിശോധന നടത്തുമെന്ന് വ്യക്തമാക്കി.
Discussion about this post