ആമിർ ഖാൻ ചിത്രമായ ദംഗലിലൂടെ പ്രശസ്തയായ താരമാണ് സൈറ വസീം. തന്റെ വിശ്വാസത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്നുവെന്ന് പറഞ്ഞ് അടുത്തിടെ താരം സിനിമയിൽ നിന്ന് മാറിയിരുന്നു. സിനിമയിൽ ഇനി അഭിനയിക്കുന്നതിനോട് താത്പര്യം ഇല്ലെന്ന് വ്യക്തമാക്കിയാണ് താരത്തിന്റെ പിന്മാറ്റം. അതേസമയം സമൂഹമാദ്ധ്യമങ്ങളിൽ സൈറ സജീവമാണ്.
ബുർഖ ധരിച്ച ഒരു സ്ത്രീ നിഖാബ് മാറ്റാതെ ഭക്ഷണം കഴിക്കുന്ന ഒരു ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ഫോട്ടോ പങ്കുവച്ചു കൊണ്ടായിരുന്നു സൈറയുടെ ട്വീറ്റ്. ” കഴിഞ്ഞ ദിവസം ഒരു വിവാഹത്തിൽ പങ്കെടുത്തു. ചിത്രത്തിൽ കാണുന്നത് പോലെയാണ് ഞാനും കഴിച്ചത്. അത് എന്റെ സ്വാതന്ത്ര്യമാണ്. എന്റെ ചുറ്റും ഉണ്ടായിരുന്നവർ എന്നോട് നിഖാബ് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും ഞാനത് ചെയ്തില്ല. മറ്റുള്ളവർക്ക് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യില്ല. ഇതുമായി പൊരുത്തപ്പെടുക” എന്നുമാണ് സൈറ കുറിച്ചത്.
2016ൽ സിനിമാ അരങ്ങേറ്റം കുറിച്ച സൈറ 2019ലാണ് സിനിമാ അഭിനയം അവസാനിപ്പിച്ചത്. സീക്രട്ട് സൂപ്പർ സ്റ്റാർ, പ്രിയങ്ക ചോപ്ര ചിത്രമായ ദി സ്‌കൈ ഈസ് പിങ്ക് എന്നിവയാണ് സൈറയുടെ മറ്റ് ചിത്രങ്ങൾ.
Discussion about this post