കോഴിക്കോട്: ഹോട്ടൽ വ്യാപാരി സിദ്ദിഖിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ച കേസിൽ പ്രതികളുമായി ഇന്നും തെളിവെടുത്ത് പോലീസ്. സിദ്ദിഖിനെ കൊലപ്പെടുത്തിയ ഹോട്ടലിലും, ആയുധങ്ങളും ട്രോളി ബാഗും വാങ്ങിയ കടകളിലുമായിരുന്നു പരിശോധന. തെളിവെടുപ്പിനായി കഴിഞ്ഞ ദിവസം പ്രതികളായ ഫർഹാന, ഷിബിലി എന്നിവരെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
രാവിലെ 10 മണിയോടെയായിരുന്നു പ്രതികളുമായുള്ള തെളിവെടുപ്പ് ആരംഭിച്ചത്. എരഞ്ഞിപ്പാലം ജംഗ്ഷനിലെ ഹോട്ടൽ ഡി കാസ ഇന്നിൽ ആയിരുന്നു പ്രതികളെ ആദ്യം എത്തിച്ചത്.
ഈ ഹോട്ടലിലെ ജി 4 മുറിയിൽവച്ചായിരുന്നു സിദ്ദിഖിനെ പ്രതികൾ കൊലപ്പെടുത്തിയത്. മുറിയിലേക്ക് ഷിബിലിനെയാണ് ആദ്യം എത്തിച്ചത്. ഇതിന് ശേഷം ഫർഹാനയെ മുറിയിലേക്ക് എത്തിച്ചു. ഇരുവരും നടന്ന് പോലീസിനോട് വിശദീകരിച്ചു.
ഇതിന് ശേഷം പ്രതികളെ കട്ടർ വാങ്ങിയ പുഷ്പാ ജംഗ്ഷനിലെ കടയിലേക്ക് കൊണ്ടുപോയി. കൃത്യം നടത്തിയ ശേഷം ഓട്ടോ റിക്ഷയിലാണ് ഷിബില ട്രോളി ബാഗും മറ്റും വാങ്ങാൻ ഇറങ്ങിയത്. ഷിബിലി പോയ വഴിയെ ആയിരുന്നു പോലീസും സഞ്ചരിച്ചത്.
Discussion about this post