ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് മത ഭീകരർ അരുംകൊല ചെയ്ത ബിജെപി നേതാവ് രൺജീത് ശ്രീനിവാസന്റെ മകൾ ഭാഗ്യയെ അനുമോദിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പത്താംക്ലാസ് പരീക്ഷയിൽ ഭാഗ്യ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്തമാക്കിയിരുന്നു. വീട്ടിലെത്തിയായിരുന്നു സുരേന്ദ്രൻ ഭാഗ്യയെ അനുമോദിച്ചത്.
ഇന്ന് രാവിലെയോടെയായിരുന്നു സുരേന്ദ്രൻ ആലപ്പുഴയിലെ ഭാഗ്യയുടെ വീട്ടിൽ എത്തിയത്. പ്രാദേശിക ബിജെപി നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചു. ഭാഗ്യയെ അദ്ദേഹം പൊന്നാട അണിയിച്ചു. ഭാഗ്യയുമായും കുടുംബവുമായി സംസാരിച്ച ശേഷമായിരുന്നു അദ്ദേഹം മടങ്ങിയത്.
കഴിഞ്ഞ മാസം 20നായിരുന്നു എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചത്. 97 ശതമാനം മാർക്കായിരുന്നു ഭാഗ്യയ്ക്ക് പരീക്ഷയിൽ ലഭിച്ചത്. പിതാവ് രൺജീത് ശ്രീനിവാസനെ ഭാഗ്യയുടെ കൺമുൻപിൽ ഇട്ടാണ് പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയത്. ഇത് മനസ്സിലുണ്ടാക്കിയ മുറിവിനെ അതീജിവിച്ചായിരുന്നു ഭാഗ്യയുടെ ഈ മിന്നും വിജയം.
ഫല പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ ബിജെപി നേതാവ് സന്ദീപ് വാചസ്പതി വീട്ടിലെത്തി ഭാഗ്യയെ അനുമോദിച്ചിരുന്നു. ബിജെപി മുൻ എംപി സുരേഷ് ഗോപിയും ഭാഗ്യയെ അഭിനന്ദിച്ചിരുന്നു.
Discussion about this post