ഭോപ്പാൽ: ക്ഷേത്ര ദർശനത്തിന്റെ പേരിൽ തുടർച്ചയായുണ്ടാകുന്ന മതമൗലികവാദികളുടെ സൈബർ ആക്രമണത്തോട് പ്രതികരിച്ച് നടി സാറ അലിഖാൻ. തന്റെ വിശ്വാസങ്ങൾ തന്റെ മാത്രം വ്യക്തിപരമായ കാര്യമാണ് സാറ അലിഖാൻ പറഞ്ഞു. അടുത്തിടെ താരം ഉജ്ജയ്‌നിലെ മഹാകാലേശ്വർ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണവും പരിഹാസവുമായിരുന്നു സാറയ്ക്ക് നേരിടേണ്ടി വന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു പ്രതികരണം.
തന്റെ ജോലിയെ താൻ ആത്മാർത്ഥമായി ഇഷ്ടപ്പെടുന്നു. അത് മാത്രമല്ല സാമൂഹിക സേവനത്തിലൂടെ നിങ്ങൾ ഓരോരുത്തർക്കുമായി പ്രവർത്തിക്കുകയും ചെയ്യുന്നു. തന്റെ ജോലിയോ പ്രവർത്തനങ്ങളോ ഇഷ്ടമല്ലെങ്കിൽ നിങ്ങൾക്ക് അതേക്കുറിച്ച് സംസാരിക്കാം. എന്നാൽ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടതില്ല. തന്റെ വിശ്വാസങ്ങൾ തീർത്തും വ്യക്തിപരം ആണ്. മഹാകാലേശ്വർ ക്ഷേത്രത്തിൽ പോകുന്ന അതേ വിശ്വാസത്തോട് കൂടിയാണ് താൻ അജ്‌മേർ ഷാരിഫ് സന്ദർശിക്കാറുള്ളതും. നിങ്ങൾക്ക് ഇഷ്ടമുള്ളത് പറയാം. അതൊന്നും തനിക്ക് ഒരു വിഷയം അല്ല. നിങ്ങൾ വിശ്വസിക്കുന്നത് ചൈതന്യം പകരുന്ന സ്ഥലത്തിലാണ്. എന്നാൽ താൻ വിശ്വസിക്കുന്നത് ആ ചൈതന്യത്തിലാണെന്നും സാറ അലി ഖാൻ പറഞ്ഞു.
സാറ ഹക്തെ സാറ ബച്ച്‌കെ ആണ് സാറ അലിഖാൻ നായികയായ പുതിയ ചിത്രം. ഭോപ്പാലിൽവച്ച് ഈ സിനിമയുടെ പ്രമോഷൻ പരിപാടി നടന്നിരുന്നു. ഈ പരിപാടിയിൽവച്ചായിരുന്നു സാറയുടെ തുറന്ന് പറച്ചിൽ. പരിപാടിയിൽ കാണികളിൽ ഒരാൾ സാറ അലിഖാന്റെ വിശ്വാസത്തോടും നേരിടുന്ന സൈബർ ആക്രമണത്തെക്കുറിച്ചും ആരാഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു നടി.
Discussion about this post