ന്യൂഡൽഹി : വിദേശ രാജ്യങ്ങളിലെത്തി ഇന്ത്യയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന മുൻ വയനാട് എംപി രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ബിജെപി. ഇന്ത്യയെ ആക്രമിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്ന ചൈനയുമായാണ് രാഹുൽ രഹസ്യ കൂടിക്കാഴ്ചകൾ നടത്തുന്നത് എന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. കോൺഗ്രസിന്റെ രാജീവ് ഗാന്ധി ഫൗണ്ടേഷന് (ആർജിഎഫ്) വേണ്ടി ചൈനീസ് സ്ഥാപനങ്ങൾ ഫണ്ട് കൈമാറിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
അതിർത്തിയിൽ ചൈനക്കാർ ഇന്ത്യൻ മണ്ണ് കൈയ്യേറാൻ ശ്രമിക്കുമ്പോൾ രാഹുൽ ഗാന്ധി ചൈനീസ് ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തുകയായിരുന്നു. രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രമല്ല, മുഴുവൻ രാജ്യത്തെയുമാണ് അപമാനിക്കുന്നത്. മോദിയുടെ ജനപ്രീതി കോൺഗ്രസിന് ദഹിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
നരേന്ദ്ര മോദി ബോസ് ആണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി പറയുന്നു. ഇറ്റാലിയൻ പ്രധാനമന്ത്രി, മോദി ലോകത്തെ ഏറ്റവും പ്രിയപ്പെട്ട നേതാവാണെന്ന് പറയുന്നു. മറ്റ് ലോക നേതാക്കൾ മോദിയുടെ നേതൃത്വത്തെ ബഹുമാനിക്കുന്നു. കോൺഗ്രസിന് ഇതൊന്നും ദഹിക്കുന്നില്ല. അതുകൊണ്ട് സ്‌പോൺസർ ചെയ്ത പരിപാടികളിൽ മോദിക്കെതിരെ സംസാരിക്കുകയാണ്. ആദ്യം യുകെയിലായിരുന്നു, ഇപ്പോൾ യുഎസ്എയിലും.’
ദൈവത്തേക്കാൾ അറിവുണ്ടെന്ന് കരുതുന്നവർ ഇന്ത്യയിലുണ്ടെന്നും അതിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നുമാണ് കാലിഫോർണിയയിൽ നടന്ന പരിപാടിയിൽ രാഹുൽ പറഞ്ഞത്.











