ചെന്നൈ: ശ്രീലങ്കയിൽ നിന്ന് മത്സ്യബന്ധന ബോട്ടുകളിൽ തമിഴ്‌നാട്ടിലേക്ക് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. 30 കോടിയിലധികം രൂപ അന്താരാഷ്ട്ര വിപണിയിൽ ലഭിക്കുന്ന 32.689 കിലോ സ്വർണമാണ് പിടികൂടിയത്. തമിഴ്‌നാട്ടിലെ മാന്നാർ ഉൾക്കടലിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ആൻഡ് കസ്റ്റംസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.ഗാർഡിനെ കണ്ടതോടെ സംഘം കടലിലേക്ക് എറിഞ്ഞെങ്കിലും കോസ്റ്റ് ഗാർഡ് മുങ്ങിതപ്പി സ്വർണം തിരിച്ചെടുക്കുകയായിരുന്നു.
ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കള്ളക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് ഡിആർഐയിൽ നിന്നുള്ള പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഇന്ത്യൻ കോസ്റ്റ് ഗാർഡും ഡിആർഐയും സംയുക്ത ഓപ്പറേഷൻ മെയ് 30 ന് ആരംഭിച്ചു. ഇരു ഏജൻസികളും നിയോഗിച്ച സംയുക്ത സംഘങ്ങൾ ഗൾഫിൽ പ്രവർത്തിക്കുന്ന മത്സ്യബന്ധന കപ്പലുകളിൽ സൂക്ഷ്മ നിരീക്ഷണം നടത്തിയാണഅ ഓപ്പറേഷൻ വിജയകരമായി പൂർത്തീകരിച്ചത്.
ഫെബ്രുവരിയിൽ സമാനമായ സംഭവത്തിൽ, ഇന്ത്യൻ കോസ്റ്റ് ഗാർഡും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ, തമിഴ്നാട്ടിലെ മണ്ഡപം കടൽത്തീരത്ത് നിന്ന് ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന 17.7 കിലോ സ്വർണം കള്ളക്കടത്തുകാർ കടലിൽ എറിഞ്ഞതിന് ശേഷം കണ്ടെടുത്തു.
Discussion about this post