ലക്‌നൗ: മതപരിവർത്തനത്തിനിരയായ യുവതിയെ ഭീഷണിപ്പെടുത്തി പങ്കാളിയുടെ മാതാവ്. ഉത്തർപ്രദേശിലാണ് സംഭവം. ഹാംപൂർ സ്വദേശിനിയായ പെൺകുട്ടിയാണ് മതപരിവർത്തനത്തിന് ഇരയായതും ക്രൂരപീഡനങ്ങൾക്ക് ശേഷം രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഭീഷണിക്ക് ഇരയായതും. 2011 ൽ പഠനാവശ്യത്തിനായി ഡൽഹിയിലെത്തിയതാണ് പെൺകുട്ടി. ഡൽഹി പോലീസ് കോൺസ്റ്റബിളായ വസീമും മാതാവ് ജമീലയും പെൺകുട്ടിയുടെ അയൽക്കാരായിരുന്നു. വളരെ സ്‌നേഹത്തോട് സംസാരിക്കുന്ന ജമീല, പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ പെൺകുട്ടിയ്ക്ക് ജമീല ഭക്ഷണം നൽകി. ഇത് കഴിച്ച പെൺകുട്ടി ബോധരഹിതയായി വീണു. സാഹചര്യം മുതലെടുത്ത് വസീം അവളെ ബലാത്സംഗം ചെയ്തു. ബോധം വന്നപ്പോൾ ജമീല വസീമിനെ വിവാഹം കഴിക്കാൻ നിർബന്ധിക്കാൻ തുടങ്ങി.
മതപരമായ വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി വസീമിനെ വിവാഹം കഴിക്കാൻ വിസമ്മതിച്ചപ്പോൾ വസീമും ജമീലയും തന്നെ ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നും പെൺകുട്ടി പറഞ്ഞു. പരാതിപ്പെട്ടാൽ പെൺകുട്ടിയുടെ സഹോദരനെ കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തി. അതിനുശേഷം, വസീം ഇരയെ ലൈംഗികമായി ചൂഷണം ചെയ്തു.തുടർന്ന് നിർബന്ധിച്ച് വിവാഹം കഴിച്ചു.
വിവാഹം കഴിഞ്ഞ വിവരം അറിഞ്ഞ് തന്റെ കുടുംബം മാറി താമസിക്കാൻ തുടങ്ങി. ഇതിനിടെ വസീമും കുടുംബവും നിർബന്ധിപ്പിച്ച് മതപരിവർത്തനം നടത്തുകയും പേര് ഇഖ്‌റ അഹമ്മദ് എന്നാക്കി മാറ്റുകയും ചെയ്തു. തുടർന്നു മാനസികമായും ശാരീരികമായും പീഡനം തുടർന്നു. വസീമിന്റെ സഹോദരനും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മയക്കുമരുന്ന് നൽകി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിൽ ഏർപ്പെടാനും തുടങ്ങി. പ്രതിഷേധിച്ചപ്പോൾ നിഷ്‌കരുണം മർദ്ദിച്ചു.
താൻ മുമ്പ് നിരവധി ഹിന്ദു സ്ത്രീകളെ കുടുക്കിയതിന്റെ കഥകൾ പറയുന്നതിൽ വസീം അഭിമാനിക്കുന്നു. പെൺകുട്ടി പ്രതിഷേധിക്കുമ്പോഴെല്ലാം, കൊന്നുകളയുമെന്ന് വസീം അവളെ ഭീഷണിപ്പെടുത്തി. കൊലപാതകങ്ങൾ നടത്തുകയോ ആരെയെങ്കിലും കൊല്ലുകയോ ചെയ്യുന്നത് തങ്ങൾക്ക് ശീലിച്ച കാര്യമാണെന്ന് വസീം പലപ്പോഴും തന്നോട് പറഞ്ഞിരുന്നതായിയുവതി വെളിപ്പെടുത്തി. ‘ഞങ്ങളുടെ ആൺകുട്ടികൾക്ക് താൽപ്പര്യം നഷ്ടപ്പെടുമ്പോൾ അവർ ഹിന്ദു പെൺകുട്ടികളെ വെട്ടിനുറുക്കുന്നു, ഭാവിയിൽ എന്റെ മകൻ കൂടുതൽ ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കുമെന്നാണ് വസീമിന്റെ മാതാവ് ജമീല, പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയത്.
പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനായ വസീം, മാതാവ് ജമീല, പിതാവ് കായും അലി, സഹോദരങ്ങളായ ഇമ്രാൻ, ആരിഫ്, അസ്ഹറുദ്ദീൻ, ഷാഹിദ് എന്നിവരെയാണ് പോലീസ് പ്രതികളാക്കിയത്.
Discussion about this post