Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

ഏകാഗ്രത നശിപ്പിക്കും, ലക്ഷ്യങ്ങളില്‍ നിന്നും പിന്നോട്ടുവലിക്കും; സോഷ്യല്‍മീഡിയ, സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍ അപകടകാരികളാണ്, രക്ഷപ്പെടാന്‍ വഴികളിതാ

by Brave India Desk
Jun 2, 2023, 01:49 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

ആസക്തി അല്ലെങ്കിൽ അഡിക്ഷന്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവയെക്കുറിച്ചെല്ലാമാണ് ആദ്യം നമ്മള്‍ ചിന്തിക്കുക. ദൗര്‍ഭാഗ്യവശാല്‍ ഇവയോടെല്ലാമുള്ള ആസക്തികളേക്കാളും ആധുനികകാലത്ത് നമ്മള്‍ ഭയക്കേണ്ടത് മറ്റുചില ആസക്തികളെയാണ്. ബിഹേവിയറല്‍ അഡിക്ഷന്‍സ് അഥവാ ചില സ്വഭാവങ്ങളോടുള്ള ആസക്തിയാണ് ആധുനിക കാലഘട്ടത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഉദാഹരണത്തിന് ഗാഡ്‌ജെറ്റ് ഉപയോഗം, വീഡിയോ ഗെയിമുകള്‍, ഭക്ഷണം എന്നിങ്ങനെ നമ്മള്‍ നിസ്സാരമെന്ന് കരുതുന്ന ചില സ്വഭാവങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആസക്തികളായി മാറിക്കൊണ്ടിരിക്കുകയാണ്.

ഒന്ന് ശ്രദ്ധിച്ചാല്‍ മതി, ഇടയ്ക്കിടയ്ക്ക് ഫോണ്‍ നോക്കാനുള്ള പ്രവണത നമ്മളില്‍ മിക്കവര്‍ക്കും ഇല്ലേ, അതല്ലെങ്കില്‍ സോഷ്യല്‍മീഡിയയില്‍ സ്‌ക്രോള്‍ ചെയ്യല്‍.. ഈ സ്വഭാവങ്ങള്‍ മദ്യപാനാസക്തി പോലെ തന്നെയുള്ള ഒരു ആസക്തിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിന് പിന്നില്‍ തലച്ചോറിനുള്ള ഡോപ്പമൈന്‍ എന്ന രാസവസ്തുവാണ്. ഡോപ്പോമൈന്‍ റിവാര്‍ഡ് സിസ്റ്റമാണ് ഇത്തരം ആസക്തികള്‍ ഉണ്ടാക്കുന്നത്.

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

ജീവിത ലക്ഷ്യങ്ങളില്‍ നിന്നും നമ്മുടെ ശ്രദ്ധതിരിക്കാനും ദൈനംദിന കാര്യങ്ങള്‍ ചെയ്യുന്നതില്‍ പോലും തടസ്സമുണ്ടാക്കുന്ന രീതിയില്‍ ഏകാഗ്രത ഇല്ലാതാക്കാനും കഴിയുന്ന ഈ ശീലങ്ങള്‍ നമ്മള്‍ക്ക് ഉടനടി സന്തോഷം അല്ലെങ്കില്‍ തൃപ്തി തരുന്ന അത്ര നല്ലതല്ലാത്ത സ്വഭാവങ്ങളാണ്.

എന്താണ് ഡോപ്പോമൈന്‍?

നമ്മുടെ തലച്ചോറിനുള്ളില്‍ കാണപ്പെടുന്ന, നിരവധി ചുമതലകളുള്ള ഒരു രാസവസ്തുവാണ് ഡോപ്പോമൈന്‍. ഡോപ്പോമൈന്‍ ഉല്‍പ്പാദിപ്പിക്കപ്പെടുമ്പോള്‍ നമ്മളൊരു നല്ല കാര്യം ചെയ്തു, അതെനിയും ചെയ്യണമെന്ന സന്ദേശമാണ് സൃഷ്ടിക്കപ്പെടുന്നത്. തലച്ചോറിനുള്ളിലെ റിവാര്‍ഡ് സിസ്റ്റം യഥാര്‍ത്ഥത്തില്‍ ഉപകാരമുള്ള ഗുണവിശേഷമാണ്. പരിണാമപ്രക്രിയയില്‍ മനുഷ്യന് ഇത് ഉപകാരപ്പെട്ടിട്ടുണ്ട്. ഭക്ഷണം കഴിക്കല്‍, പ്രത്യുല്‍പ്പാദനം പോലുള്ള അതിജീവനത്തിന് അത്യന്താപേക്ഷിതമായ പ്രവൃത്തികള്‍ ചെയ്യിപ്പിക്കുന്നതില്‍ റിവാര്‍ഡ് സിസ്റ്റം പങ്കുവഹിക്കുന്നു.

ഡോപ്പോമൈന്‍ റിവാര്‍ഡ് സിസ്റ്റത്തിന് ചില ദോഷവശങ്ങളുമുണ്ട്. ആധുനികലോകത്ത് നമുക്ക് സന്തോഷം തരുന്ന നിരവധി കാര്യങ്ങളുണ്ട്. എന്നാലവ നമ്മുടെ അതിജീവനത്തിന് ആവശ്യമുള്ളതോ ജീവിതത്തില്‍ ഗുണമുണ്ടാക്കുന്നതോ ആയിക്കൊള്ളണമെന്നില്ല. നേരെമറിച്ച് ചില ദോഷവശങ്ങള്‍ അവയ്ക്കുണ്ട്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം ഡോപ്പോമൈന്‍ ഉയര്‍ന്ന അളവില്‍ ഉണ്ടാകാന്‍ കാരണമാകുന്നു. അതുകൊണ്ടാണ് അവയുടെ ഉപയോഗം ആസക്തിയായി മാറുന്നത്. മദ്യം, മയക്കുമരുന്ന്, പുകവലി പോലുള്ളവയല്ലാതെ പുതിയ ചില നിര്‍ബന്ധബുദ്ധികളും ആസക്തികളായി മാറുന്ന കാലമാണിത്. വന്‍കിട ടെക് കമ്പനികള്‍ അവര്‍ അറിഞ്ഞോ അറിയാതെയോ മനുഷ്യരുടെ റിവാര്‍ഡ് സിസ്റ്റത്തെ ആകര്‍ഷിക്കുന്ന തരത്തില്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ ഡിസൈന്‍ ചെയ്യുന്നു. അതുകൊണ്ട് ഒരു തവണ ആ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ അതിന് അടിമപ്പെടുന്ന സ്ഥിതിയുണ്ടാകുന്നു.

ഇത്തരം ആസക്തികളുടെ കാരണം

പെട്ടെന്ന് നല്‍കുന്ന സന്തോഷമാണ് ഇത്തരം ആസക്തികളുടെ അടിസ്ഥാനം. വളരെനാള്‍ എടുത്ത് പുതിയൊരു ഭാഷ പഠിച്ചെടുത്ത് സംതൃപ്തരാകുന്നതിനേക്കാള്‍ നെറ്റ്ഫ്‌ളിക്‌സില്‍ ഒരു സിരീസ് കണ്ട് എന്തുകൊണ്ട് പെട്ടെന്ന് സംതൃപ്തി നേടിക്കൂട എന്ന ചിന്തയാണ് ഇവ മനുഷ്യരിലുണ്ടാക്കുക. ചിലര്‍ ദുഃഖങ്ങളില്‍ നിന്നും ആശങ്കകളില്‍ നിന്നും ദേഷ്യത്തില്‍ നിന്നും പുറത്തുവരാനുള്ള ഉപാധിയായി ഈ ആസക്തികളെ കാണുന്നു. എന്നാലിവ നമ്മെ ജീവിതലക്ഷ്യങ്ങളില്‍ നിന്നും വഴിതെറ്റിക്കും.

തലച്ചോറിനെ പറ്റിച്ച് ഈ ആസക്തികളെ മറികടക്കാം

ഡോപ്പോമൈന്‍ കൊണ്ട് ഒരു വ്യക്തിക്കുണ്ടാകുന്ന ദോഷഫലങ്ങളെ പ്രതിരോധിക്കാന്‍ ചില തെറാപ്പികള്‍ നിലവിലുണ്ട്. അതിലൊന്നാണ് ഡോപ്പോമൈന്‍ ഡിടോക്‌സ്. കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡോ.കാമറൂണ്‍ എന്ന സൈക്യാട്രിസ്റ്റ് ആണ് ഡോപ്പോമൈന്‍ ഡിടോക്‌സ് അഥവാ ഡോപ്പോമൈന്‍ ഫാസ്റ്റിംഗ് എന്ന ആശയം മുന്നോട്ടുവെച്ചത്. ഇതൊരു കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയാണ്. മനുഷ്യരുടെ ക്ഷേമത്തെ ദോഷകരമായി ബാധിക്കുന്ന പ്രവണതകളും സ്വഭാവങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യമാണ് ഈ ആശയം മുന്നോട്ടുവെക്കുന്നത്.

ഡോപ്പോമൈന്‍ ഡിടോക്‌സ് എങ്ങനെ ആരംഭിക്കാം?

നമ്മള്‍ മാറ്റാനാഗ്രഹിക്കുന്ന സ്വഭാവമോ സ്വഭാവങ്ങളോ തിരിച്ചറിയുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. പക്ഷേ അവയേതെന്ന് എങ്ങനെ തിരിച്ചറിയും, ഇതാ ചില വഴികള്‍..

  • നമ്മുടെ ഒരു സ്വഭാവം അല്ലെങ്കില്‍ പ്രവൃത്തി നമ്മള്‍ നല്ലതല്ലെന്ന് മനസിലാക്കുകയും അത് ചെയ്യുന്നതില്‍ നമുക്ക് ആശങ്കയുണ്ടാകുകയും അതുമൂലം പ്രത്യേകിച്ച് ഗുണങ്ങളൊന്നും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് മാറ്റേണ്ട ഒരു സ്വഭാവമാണെന്ന് മനസിലാക്കാം.
  • ജോലിസ്ഥലത്തോ, സ്‌കൂളിലോ, വ്യക്തിജീവിതത്തിലോ നിങ്ങളുടെ പ്രകടനത്തെ ബാധിക്കുന്ന ഒരു സ്വഭാവം. ആ സ്വഭാവം മൂലം ജോലിയിലോ പഠനത്തിലോ ശ്രദ്ധിക്കാന്‍ കഴിയാതെ വരികയാണെങ്കില്‍ അത് മാറ്റേണ്ട സ്വഭാവം തന്നെയാണ്. അത് ചിലപ്പോള്‍ ഫോണിലെ നോട്ടിഫിക്കേഷന്‍് ഇടക്കിടക്ക് നോക്കുന്ന ശീലമാകാം മറ്റെന്തെങ്കിലുമാകാം.
  • ഏതെങ്കിലുമൊരു ശീലം അല്ലെങ്കില്‍ സ്വഭാവം നിങ്ങള്‍ മാറ്റാന്‍ ആഗ്രഹിക്കുകയും എന്നാല്‍ അതില്ലാതെ പറ്റില്ലെന്നുള്ള സ്ഥിതി ഉണ്ടാകുകയും ചെയ്യുകയാണെങ്കില്‍ അത് മാറ്റേണ്ട സ്വഭാവമാണ്. ഉദാഹരണത്തിന് ഇനിമുതല്‍ അരമണിക്കൂര്‍ മാത്രമേ ഞാന്‍ ഉറങ്ങുന്നതിന് മുമ്പ് സോഷ്യല്‍മീഡിയയില്‍ ചിലവഴിക്കൂ എന്ന് തീരുമാനിക്കുകയും എന്നിട്ടും എന്നും രാത്രി വൈകുവോളം ഉറക്കൊഴിച്ച് സോഷ്യല്‍മീഡിയയില്‍ സമയം ചിലവഴിക്കുകയും ചെയ്യുന്ന സ്വഭാവം.
  • വൈകാരികമായി തളരുമ്പോള്‍ എന്തെങ്കിലും ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇന്റെര്‍നെറ്റ് അല്ലെങ്കില്‍ സോഷ്യല്‍മീഡിയ ഉപയോഗം, ഗെയിമിംഗ്, ഷോപ്പിംഗ്, ത്രില്‍ ഉണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യല്‍ തുടങ്ങിയ സ്വഭാവങ്ങളെല്ലാം ക്രമേണ ആസക്തിയിലേക്ക് വഴിതിരിയാറുണ്ട്.മാറ്റേണ്ട സ്വഭാവങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ അവയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് ഡോപ്പോമൈന്‍ ഡിടോക്‌സിന്റെ അടുത്ത ഘട്ടം. ഇത് അത്ര എളുപ്പമല്ല. എന്നാല്‍ ഇതിന് സാധിച്ചെങ്കില്‍ മാത്രമേ ബോറിംഗ് എ്ന്ന് നമ്മള്‍ കരുതുന്ന, എന്നാല്‍ നമ്മുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ ചെയ്തുതുടങ്ങാനാകൂ. അത് ഒരുപക്ഷേ വായനയാകാം, വ്യായാമമാകാം, അല്ലെങ്കില്‍ ഏറെ സമയം കൊണ്ട് പൂര്‍ത്തിയാക്കേണ്ട ഒരു ജോലിയാകാം. പക്ഷേ ആസക്തികളെ മറികടന്ന് അവ ചെയ്തുതുടങ്ങുക വളരെ പ്രധാനമാണ്. ഡോപ്പോമൈന്‍ ഫാസ്റ്റിംഗിന് ഒരു സമയക്രമം തീരുമാനിക്കുകയാണ് അടുത്ത ഘട്ടം. ഉദാഹരണത്തിന് നിരന്തരമായി ഫോണ്‍ ഉപയോഗിക്കുന്ന സ്വഭാവമാണ് മാറ്റേണ്ടതെങ്കില്‍, ദിവസവും ഇത്രസമയം മാത്രമേ ഫോണ്‍ ഉപയോഗിക്കൂ എന്ന് തീരുമാനിക്കുക. അല്ലെങ്കില്‍ വാരാന്ത്യങ്ങളില്‍ ഫോണ്‍ ഉപയോഗിക്കില്ലെന്ന് തീരുമാനിക്കുക. ക്രമേണ ഈ സമയം കൂട്ടി വരാം. നിങ്ങളില്‍ ആസക്തിയുണ്ടാക്കുന്ന വസ്തുവില്‍ നിന്നും അകന്നിരിക്കുകയെന്നതാണ് മറ്റൊരു കാര്യം. ഉദാഹരണത്തിന് ഫോണ്‍ ആണെങ്കില്‍ അത് പെട്ടെന്ന് എടുക്കാവുന്ന സ്ഥലങ്ങളില്‍ നിന്നും മാറ്റിവെക്കുക. സോഷ്യല്‍മീഡിയ, ഓണ്‍ലൈന്‍ ഷോപ്പിംഗ്, തുടങ്ങിയവയില്‍ നിന്നുമാണ് നിങ്ങള്‍ക്ക് വി്ട്ടുനില്‍ക്കേണ്ടതെങ്കില്‍ വെബ്‌സൈറ്റ് ബ്ലോക്കിംഗ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അവയില്‍ നിന്നും വിട്ടുനില്‍ക്കാം. ആസക്തിയുണ്ടാക്കുന്ന സ്വഭാവങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുമ്പോള്‍ വീണുകിട്ടുന്ന സമയം ഫലപ്രദമായി ഉപയോഗിക്കുക. പ്രത്യേകിച്ച് പോസിറ്റീവ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കുക.

 

Tags: Behavioral AddictionsSocial Media useDopamineDopamine Reward SystemDopamine FastingDopamine Detox
Share17
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

സ്വന്തമായി പെയിൻകില്ലറുകളും ആന്റിബയോട്ടിക്കുകളും വാങ്ങിക്കഴിക്കാറുണ്ടോ? വൃക്കകൾ തകരാറിലാകും; മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്സ് കൺട്രോളർ!

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

 പറയാത്ത കാര്യങ്ങൾ നൽകി, മാധ്യമധർമ്മം വിട്ടു’; മനോരമ വാർത്തയ്ക്കെതിരെ കടുത്ത അമർഷവുമായി മേയർ വി.വി. രാജേഷ്!

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!

ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!

‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത

‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്ക് പണം നൽകിയത് ചിപ്സൺ ഏവിയേഷൻ; 19.88 ലക്ഷത്തിന്റെ ബില്ല് പുറത്ത്, വിവാദം പുകയുന്നു!

പൊതുജീവിതത്തിന്റെ ആപ്തവാക്യം ജനസേവനം മാത്രം, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തി മുന്നോട്ടുവരണമെന്ന് നരേന്ദ്ര മോദി

പൊതുജീവിതത്തിന്റെ ആപ്തവാക്യം ജനസേവനം മാത്രം, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തി മുന്നോട്ടുവരണമെന്ന് നരേന്ദ്ര മോദി

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് ജീവനക്കാരുടെ ഒരു ദശാബ്ദം പഴക്കമുള്ള ആവശ്യം ; എന്തുകൊണ്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിലേക്ക്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies