ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷയിലെ ബലാസോറിൽ. തീവണ്ടി ദുരന്തം നടന്ന സ്ഥലത്തേക്ക് വൈകീട്ടോടെയാണ് അദ്ദേഹം എത്തിയത്. പ്രദേശത്തെ സ്ഥിതിഗതികൾ അദ്ദേഹം അധികൃതരോട് ചോദിച്ചറിയുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നേരത്തെ ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹം ബലാസോറിൽ എത്തിയത്. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം അദ്ദേഹം പരിക്കേറ്റവരെ സന്ദർശിക്കും. ബലാസോർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയാണ് അദ്ദേഹം സന്ദർശിക്കുക. ഇവരുടെ ആരോഗ്യാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങൾ അദ്ദേഹം ആരായും. വ്യോമസനോ ഹെലികോപ്റ്റലാണ് പ്രധാനമന്ത്രി ദുരന്തം ഉണ്ടായ ബഹനങ്ക ബസാറിലേക്ക് എത്തിയത്.
അപകടം ഉണ്ടായതിന് പിന്നാലെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ എന്നിവർ എത്തിയിരുന്നു. ഇവർ ബലാസോറിൽ തുടരുകയാണ്. ഇവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തു.
വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ 261 പേർക്കാണ് ജീവൻ നഷ്ടമായത്. ആയിരത്തോളം പേർ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നുണ്ട്. ഹൗറയിൽ നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ട കോറോമൻഡൽ എക്‌സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സിഗ്നൽ നൽകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പിഴവാണ് അപകടത്തിന് കാരണം ആയത് എന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post