തന്റെ ഭാര്യയും നടിയുമായ ശ്രീദേവി കഴിഞ്ഞാൽ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള അഭിനേത്രിയാണ് കീർത്തി ബോളിവുഡ് നിർമാതാവ് ബോണി കപൂർ. തന്റെ ഭാര്യയെ പോലെ തന്നെ മാമന്നൻ സിനിമയിലെ നായിക കീർത്തി സുരേഷും കഴിവുള്ള അഭിനേത്രിയാണ് അദ്ദേഹം പറഞ്ഞു. മാമന്നൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് കീർത്തിയെ വാനോളം പ്രകീർത്തിച്ച് ബോണി കപൂർ രംഗത്തെത്തിയത്.
ഉദയനിധി സ്റ്റാലിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാമന്നന്‍’. കീർത്തി സുരേഷ് ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഫഹദ് ഫാസിൽ പ്രതിനായക വേഷത്തിൽ എത്തുന്നും എന്നതും ചിത്രത്തിൻറെ മറ്റൊരു പ്രത്യേകതയാണ്. എ.ആർ. റഹ്മാനാണ് സംഗീതം. തേനി ഈശ്വർ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
സിനിമയിലെത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്‍റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് കീർത്തി സുരേഷ്. നിർമാതാവായ സുരേഷ് കുമാറിന്‍റേയും നടി മേനകയുടേയും മകളാണ്. ബാലതാരമായാണ് കീർത്തി സിനിമയിലേക്കെത്തുന്നത്. മലയാളത്തിലൂടെയാണ് സിനിമാ പ്രവേശനമെങ്കിലും ഇന്ന് തെലുങ്കിലും തമിഴിലും ഏറെ തിരക്കുള്ള താരമാണ് കീർത്തി.
സമൂഹമാദ്ധ്യമങ്ങളിലും കീർത്തി സുരേഷ് ഈയിടെയായി നിറഞ്ഞുനിൽക്കുന്നുണ്ട്. വ്യക്തിപരമായ ജീവതത്തിലേക്ക് നുഴഞ്ഞുകയറി അനാവശ്യ ചർച്ചകളിലേക്ക് അവരെ വലിച്ചിഴച്ചതായി നടിയുടെ കുടുംബം പരാതിയുമായി എത്തിയിരുന്നു.
Discussion about this post