വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് നവദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തി . ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് പോസ്ററുമാർട്ടം റിപ്പോർട്ട്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. ഉത്തര്‍പ്രദേശിലെ ബഹ്റെയ്ച്ചിലാണ് സംഭവം.
22കാരന്‍ പ്രതാപ് യാദവും ഇരുപതുകാരി പുഷ്പയുമാണ് മരിച്ചത്. വിവാഹം നടന്ന ദിവസം രാത്രി മുറിയിലേക്ക് കയറിയ ഇരുവരേയും മരിച്ച നിലയിലാണ് പിറ്റേ ദിവസം രാവിലെ കണ്ടെത്തിയത്.ഒരേ ചിതയിലാണ് ഇരുവരുടേയും സംസ്കാരം നടത്തിയത്.
മെയ് 30നായിരുന്നു സംഭവം. ഹൃദയാഘാതമാണ് മരണകാരണം എന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ സംശയം ഉണ്ടെന്ന് വ്യക്തമാക്കി ബന്ധുക്കൾ പോലീസിനെ സമീപിച്ചിട്ടുണ്ട്. ഒരേ സമയത്ത് രണ്ടുപേർക്കും ഹൃദയാഘാതം വന്നതെങ്ങനെ എന്നതാണ് ബന്ധുക്കൾ ഉന്നയിക്കുന്ന സംശയം.
Discussion about this post