ഇടുക്കി: മാമലക്കണ്ടത്ത് ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ വനവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. മാമലക്കണ്ടം ഇളംബ്ലാശേരി ആദിവാസി കോളനിയിലെ ലാലുവിൻറെ ഭാര്യ മാളുവാണ് പ്രസവിച്ചത്. മാളുവിനും കുഞ്ഞിനും നിലവിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഉച്ചയോടെ മാളുവിന് കലശലായ പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിയിലേക്ക് കൊണ്ടുപോയി. അടിമാലി താലൂക്ക് ആശുപത്രിയിലേക്കാണ് യുവതിയെ കൊണ്ടുപോയത്. എന്നാൽ വഴി മദ്ധ്യേ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ച അമ്മയെയും കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് ഉടൻ മാറ്റി. നിലവിൽ ഇരുവരും അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
Discussion about this post