വയനാട്: കൽപ്പറ്റയിൽ മദ്യ ലഹരിയിൽ നഗ്നതാ പ്രദർശനം നടത്തിയ ആൾ അറസ്റ്റിൽ. കാവുമന്ദം കാലിക്കുനി പുതിയില്ലത്ത് ചന്ദ്രൻ (42) ആണ് അറസ്റ്റിലായത്. അയൽവാസിയുടെ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
മദ്യലഹരിയിൽ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. അയൽവാസിയുമായി ഇയാൾക്ക് വഴി തർക്കം നിലനിന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇയാളുടെ അതിക്രമം എന്നാണ് പോലീസ് പറയുന്നത്.
വഴിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും ചന്ദ്രനും അയൽവാസിയും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിനിടെ അയൽവാസിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ചന്ദ്രൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. വീട്ടുകാരെ അസഭ്യം പറയുകയും കയ്യേറ്റൻ ചെയ്യാൻ ശ്രമിച്ചതായും ചന്ദ്രനെതിരെ പരാതിയുണ്ട്.
Discussion about this post