റായ്പൂർ:ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരാക്രമണം. ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് രണ്ട് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. ബിജാപൂരിൽ ഉച്ചയോടെയായിരുന്നു സംഭവം.
ബിജാപൂരിലെ ഗാംഗലൂർ പോലീസ് സ്‌റ്റേഷനിൽ പരിധിയിൽ ആയിരുന്നു സംഭവം. പ്രദേശത്തെ വനമേഖലയിൽ നിരീക്ഷണം നടത്തുകയായിരുന്നു സിആർപിഎഫ് സംഘം. ഇതിനിടെ ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു. സിആർപിഎഫ് 85 ബറ്റാലിയനിലെ ജവാന്മാർ ആയിരുന്നു പരിശോധനയ്ക്കായി എത്തിയിരുന്നത്.
പരിക്കേറ്റവരെ ഉടൻ ഇവരെ ബിജാപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ റായ്പൂരിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് ഊർജ്ജിത തിരച്ചിൽ ആരംഭിച്ചു.
Discussion about this post