തിരുവനന്തപുരം: ദേശീയ ഗെയിംസ് അത്ലറ്റിക്സ് പുരുഷ വിഭാഗത്തില്‍ ഹരിയാനയുടെ ധരംബീര്‍ സിംഗും,വനിതാവിഭാഗത്തില്‍ ഒഡീഷയുടെ ദ്യുതി ചന്ദും വേഗമേറിയ താരങ്ങളായി .10.46 സെക്കന്‍ഡിലാണ് ധരംബീര്‍ സിംഗ് 100 മീറ്റര്‍ ഫിനിഷ് ചെയ്തത്.പുരുഷന്മാരുടെ 100 മീറ്ററിലും വനിതാ വിഭാഗത്തിലും കേരളത്തിന് മെഡല്‍ നേടാനായില്ല. അതേസമയം ജൂഡോയില്‍ 48 കിലോ വനിതാ വിഭാഗത്തില്‍ കേരളത്തിന്റെ അശ്വതിക്ക് വെങ്കലം ലഭിച്ചു. ജൂഡോയില്‍ കേരളത്തിന്റെ ആദ്യ മെഡലാണിത്.
ഗെയിംസില്‍ 25 സ്വര്‍ണ്ണ മെഡലുകള്‍ സ്വന്തമാക്കി മൊത്തം 83 മെഡലുകള്‍ ഉള്ള കേരളം മൂന്നാം സ്ഥാനത്താണ്. 59 സ്വര്‍ണ്ണവുമായി സര്‍വ്വീസസ് മെഡല്‍ പട്ടികയില്‍ ഏറെ മുന്നിലാണ് .രണ്ടാം സ്ഥാനത്തുള്ള ഹരിയാനയ്ക്ക് 28ഉം തൊട്ടടുത്ത സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്ക് 27ഉം സ്വര്‍ണ്ണമാണുള്ളത്.
Discussion about this post