മോസ്കോ: തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന ആരോപണം തെറ്റെന്ന് റഷ്യന്‍ പൈലറ്റ്. വിമാനം വെടിവെച്ചിടുന്നതിന് മുമ്പ് തുര്‍ക്കി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് റഷ്യന്‍ പൈലറ്റ് പറഞ്ഞു. റേഡിയോ സന്ദേശം വഴിയോ അല്ലാതയോ മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും ആരും തന്നെ ബന്ധപ്പെട്ടിരുന്നില്ലെന്നും പൈലറ്റ് കൊണ്സ്റ്റാന്റിന് മുറഖ്ടിന്‍ പറഞ്ഞതായി പ്രാദേശിക റഷ്യന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
തുര്‍ക്കിയുടെ അതിര്‍ത്തി ഒരിക്കല്‍ പോലും മറികടന്നിട്ടില്ല. മാപ്പില്‍ തുര്‍ക്കി അതിര്‍ത്തി വ്യക്തമായി കണ്ടിരുന്നു. വിമാനം പറത്തിയപ്പോള്‍ നല്ല കാലാവസ്ഥ ആയിരുന്നു. 6000 മീറ്റര്‍ ഉയരത്തിലാണ് വിമാനം പറന്നിരുന്നതെന്നും പൈലറ്റ് വ്യക്തമാക്കി.
അതേസമയം, പൈലറ്റിന് മുന്നറിയിപ്പ് നല്‍കിയത് വ്യക്തമാക്കുന്ന ശബ്ദ സന്ദേശം തുര്‍ക്കി അധികൃതര്‍ പുറത്തുവിട്ടു. വിമാനത്തില്‍ നിന്ന് പാരച്ചൂട്ട് വഴിയാണ് പൈലറ്റ് രക്ഷപ്പെട്ടത്.
Discussion about this post