ഇസ്ലാമാബാദ്: ഇന്ത്യയെ പ്രകീർത്തിച്ച് പ്രമുഖ പാകിസ്താൻ- അമേരിക്കൻ വ്യാവസായി. സമസ്ത മേഖലകളിലും ഇന്ത്യ മുന്നേറുകയാണെന്നും ഇന്ത്യയിൽ നിന്നും പലതും പഠിക്കേണ്ടതുണ്ടെന്നും വ്യവസായി പറഞ്ഞു. പാകിസ്താനിലെ സാമ്പത്തി-രാഷ്ട്രീയ സ്ഥിതി ദയനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനം ഒരു നാഴികക്കല്ലായിരിക്കുമെന്നും ഡൊണാൾഡ് ട്രംപ് അനുകൂല റിപ്പബ്ലിക്കൻ പാർട്ടി നേതാവ് കൂടിയായ സാജിദ് തരാർ വ്യക്തമാക്കി.മോദിയുടെ യുഎസിലേക്കുള്ള ഒരു സുപ്രധാന സന്ദർശനമായിരിക്കും ഇത്. ഇന്ത്യയുടെ വിദേശനയം നോക്കൂ അവർ (അമേരിക്ക) ഇന്ത്യയ്ക്ക് നാറ്റോ പ്ലസ് അംഗത്വം വാഗ്ദാനം ചെയ്യുന്നു. റഷ്യയുമായുള്ള ബന്ധം ആസ്വദിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഇന്ത്യക്ക് അതിൽ താൽപ്പര്യമില്ലെന്ന് പാക് വ്യവസായി പറയുന്നു.
ഇന്ത്യയ്ക്ക് ഇതിനകം ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) പങ്കാളിത്തം ഉണ്ട്, ജി 20,ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) എന്നിവയിലും പങ്കാളിത്തം ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ എല്ലാ മേഖലകളിലും വിജയിക്കുന്നു, ലോകം അതിൽ നിന്ന് പഠിക്കേണ്ടതുണ്ട്. സത്യം പറഞ്ഞാൽ, മോദിയുടെ മറ്റൊരു അത്ഭുതകരവും അതിശയകരവുമായ യുഎസിലേക്കുള്ള യാത്രയ്ക്കായി കാത്തിരിക്കുകയാണ്. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുക എന്നത് ഏതൊരു ലോക നേതാവിനും ലഭിക്കുന്ന വലിയ ബഹുമതികളിലൊന്നാണെന്ന് വ്യവസായി കൂട്ടിച്ചേർത്തു.
പാകിസ്താൻ ഇന്ന് ദുഷ്‌കരമായ സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. രാഷ്ട്രീയ അസ്ഥിരത മാത്രമല്ല കാരണം സാമ്പത്തിക പ്രതിസന്ധിയും പാകിസ്താന്റെ അവസ്ഥയെ മോശമാക്കുന്നു. ഒപ്പം ഒരു കക്ഷിക്കും സാമ്പത്തിക വീണ്ടെടുപ്പിനുള്ള മാർഗരേഖയോ രാഷ്ട്രീയകാഴ്ചപ്പാടോ ഇല്ല. പാകിസ്താനിൽ ഇപ്പോൾ വളരെ സങ്കടകരവും ഭയാനകവുമായ അവസ്ഥയാണെന്ന് വ്യവസായി കൂട്ടിച്ചേർത്തു.












Discussion about this post