ന്യൂഡൽഹി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരില്ലെന്നും, യുവ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കുമെന്നും അശോക് ഗെഹ്ലോട്ട് രാജസ്ഥാനിൽ കോൺഗ്രസ് വീണ്ടും അധികാരം നിലനിർത്തുമെന്ന് പാർട്ടി എംഎൽഎ ഭരത് സിംഗ്. യുവാക്കൾക്ക് അവസരം നൽകുന്നതിന്റെ ഭാഗമായി അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് താൻ തീരുമാനിച്ചുവെന്നും, ഇക്കാര്യം രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദർ സിംഗ് രൺധാവയെ അറിയിച്ചുവെന്നും ഭരത് സിംഗ് പറഞ്ഞു.
” രാജസ്ഥാനിൽ വീണ്ടും കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്കില്ലെന്നും, യുവാക്കളെ പ്രോത്സാഹിപ്പിക്കുമെന്നും അശോക് ഗെഹ്ലോട്ട് പ്രഖ്യാപിച്ചാൽ നിലവിലെ സാഹചര്യം മാറും. പക്ഷേ മദ്യത്തിന്റെ ലഹരിയെക്കാൾ വലുതാണ് ചിലർക്ക് അധികാരത്തോടുള്ള ഭ്രമമെന്നും” ഭരത് സിംഗ് പറഞ്ഞു.
” ഒരിക്കലും സച്ചിൻ പൈലറ്റിന്റെ ഭാഷയിലല്ല ഞാൻ സംസാരിക്കുന്നത്. ഞങ്ങൾ രണ്ട് പേരും ഞങ്ങളുടേതായ രീതിയിലാണ് കാര്യങ്ങൾ ചെയ്യുന്നത്. ഞങ്ങളെ പോലെ ഉള്ളവർക്ക് പ്രശ്‌നങ്ങൾ ഉന്നയിക്കാൻ കഴിയുന്ന പാർട്ടിയാണ് കോൺഗ്രസ്. അവർ ക്ഷമയോടെ എല്ലാം കേൾക്കും. ബിജെപിയിൽ ആണെങ്കിൽ ഞങ്ങളെ ഇപ്പോൾ പുറത്താക്കിയേനെ. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ഞാൻ പറയുന്നതെന്നും” ഭരത് സിംഗ് പറയുന്നു.
Discussion about this post