കോട്ടയം: മാവേലിക്കര പുന്നമ്മൂട്ടിൽ ആറ് വയസുകാരിയെ അച്ഛൻ വെട്ടിക്കൊന്ന സംഭവം ആസൂത്രിതമെന്ന് പോലീസ്. കുഞ്ഞിനെ കൊലപ്പെടുത്താനായി പ്രത്യേക മഴു തയ്യാറാക്കിയതായി പോലീസ് കണ്ടെത്തി. കുറച്ചുനാളുകളായി പ്രത്യേക മാനസികാവസ്ഥയിലായിരുന്നു ശ്രീമഹേഷെന്നും വനിതാ കോൺസ്റ്റബിളുമായുള്ള പുനർവിവാഹം മുടങ്ങിയതിൽ യുവാവിന് കടുത്ത നിരാശ ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. കുട്ടിയോട് മഹേഷിന് വിരോധമുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. പോലീസ് തയ്യാറാക്കിയ എഫ്‌ഐആറിലാണ് ഇക്കാര്യങ്ങളുള്ളത്.കൊലയ്ക്ക് ഉപയോഗിച്ച മഴു പോലീസ് കണ്ടെടുത്തു.
ഇന്നലെ വൈകീട്ട് ഏഴരയ്ക്കാണ് സംഭവമുണ്ടായത്. ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽ നിന്ന് അമ്മ സുനന്ദ ഓടിയെത്തിയപ്പോൾ വെട്ടേറ്റ് സോഫയിൽ ചോരയിൽ കുളിച്ച് കിടക്കുന്ന നക്ഷത്രയെ കണ്ടു. ബഹളം വച്ചതോടെ ഇയാൾ അമ്മയെയും വെട്ടി.
നക്ഷത്രയുടെ അമ്മ,ശ്രീമഹേഷിന്റെ മുൻ ഭാര്യ മൂന്ന് വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്ന ശ്രീമഹേഷ് പിതാവ് ട്രെയിൻ തട്ടി മരിച്ച ശേഷമാണ് നാട്ടിലെത്തിയത്.
Discussion about this post