പ്രയാഗ്‌രാജ്; യുവാവ് കാമുകിയെ കൊലപ്പെടുത്തി വീടിന്റെ മുകളിലെ ടാങ്കിൽ മൃതദേഹം ഒളിപ്പിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലാണ് സംഭവം. 35കാരിയായ കേസർ എന്ന യുവതിയാണ് കൊല്ലപ്പെടുന്നത്. ഇവരുടെ മൃതദേഹം പോലീസ് വീണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ അരവിന്ദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കർച്ചന പോലീസ് സ്റ്റേഷൻ പരിധിയിലെ മഹേവ എന്ന സ്ഥലത്താണ് അരവിന്ദന്റെ വീട്. 14 ദിവസം മുൻപ് അരവിന്ദ് കേസറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിന് മുകളിലെ ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വിശ്വജീത് സിംഗ് പറഞ്ഞു.
കേസറിനെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ കഴിഞ്ഞ മാസം അവസാനം പോലീസിൽ പരാതി നൽകിയിരുന്നു. ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അരവിന്ദനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post