തിരുവനന്തപുരം : സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി തടയുന്നതിന് നടപടികളുമായി റവന്യൂ വകുപ്പ്. പൊതുജനങ്ങൾക്ക് അഴിമതി സംബന്ധിച്ച് വിവരങ്ങൾ വിളിച്ചറിയിക്കാൻ ടോൾ ഫ്രീ നമ്പർ നിലവിൽ വന്നു. 1800 425 5255 എന്ന ടോൾ ഫ്രീ നമ്പറിൽ കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച പരാതികൾ അറിയിക്കാം. വ്യക്തികളുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താതെ തന്നെ പരാതി നൽകാനാകും.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ ഈ നമ്പറിൽ വിളിക്കാം. ടോൾ ഫ്രീ നമ്പറിൽ വിളിക്കുമ്പോൾ വോയ്സ് ഇന്ററാക്ടീവ് നിർദ്ദേശ പ്രകാരം ആദ്യം സീറോ ഡയൽ ചെയ്താൽ റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതും ഒന്ന് (1) ഡയൽ ചെയ്താൽ സംശയ നിവാരണത്തിനും രണ്ട് (2) ഡയൽ ചെയ്താൽ അഴിമതി സംബന്ധിച്ച പരാതികളും രജിസ്റ്റ്റർ ചെയ്യാനാകും.
അഴിമതിയുമായി ബന്ധപ്പെട്ട പരാതികൾ പ്രത്യേകം പരിശോധിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറും. പരാതികൾ നൽകാനായി ഓൺലൈൻ പോർട്ടലും ഉടൻ തന്നെ നിലവിൽ വരും.
അടുത്തിടെയായി നിരവധി സർക്കാർ ഉദ്യോഗസ്ഥരാണ് കൈക്കൂലി കേസിൽ പിടിയിലാവുന്നത്. ഈ സാഹചര്യത്തിലാണ് നിർണായക നീക്കം.
Discussion about this post