ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ആടിനെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. സെഹോറിലെ നീൽകാന്ത് ഗ്രാമത്തിലായിരുന്നു സംഭവം. ഇയാൾക്കൊപ്പം ആടിനെ പീഡിപ്പിച്ച മറ്റൊരു പ്രതിയ്ക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. പ്രദേശവാസിയായ കർഷകന്റെ ആടിനെയാണ് ഇരുവരും ചേർന്ന് പീഡനത്തിന് ഇരയാക്കിയത്. ഭക്ഷണം കൊടുക്കാൻ ആടുകളെ കെട്ടിയ സ്ഥലത്തേക്ക് എത്തിയതായിരുന്നു കർഷകൻ. അപ്പോഴാണ് കൂട്ടത്തിൽ ഒരാടിനെ കാണാനില്ലാത്ത കാര്യം മനസ്സലായത്. ഇതോടെ വീടിന്റെ പരിസരത്ത് തിരയുകയായിരുന്നു.
ഇതിനിടെ സമീപത്തെ വിജനമായ സ്ഥലത്ത് നിന്നും ആടിന്റെ ശബ്ദം കേട്ടു. ഇവിടെയെത്തി നോക്കിയപ്പോഴാണ് ആടിനെ ഇരുവരും ചേർന്ന് പീഡിപ്പിക്കുന്നതായി കണ്ടത്. ഇതോടെ ബഹളമുണ്ടാക്കി കർഷകൻ ആളുകളെ കൂട്ടുകയായിരുന്നു. ആളുകൾ ഓടിക്കൂടിയതോടെ ഇവരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. മറ്റൊരാളെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
Discussion about this post