മലപ്പുറം: പുനരുദ്ധരിച്ച പൊന്നനി മിസ്രി പള്ളി ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മുസ്രിസ് പൈതൃക സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മസ്ജിദ് പുനരുദ്ധരിച്ചത്. 85 ലക്ഷം രൂപ ചെലവഴിച്ചാണ് പുനരുദ്ധാരണം നടത്തിയത്.ബേപ്പൂർ മുതൽ കൊല്ലംവരെ നീളുന്ന സ്‌പൈസസ് റൂട്ട് ഹെറിറ്റേജ് പദ്ധതിയിലെ പ്രധാന കേന്ദ്രമായി പൊന്നാനിയെ മാറ്റുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
പൊന്നാനിയിൽ പോർച്ചുഗീസുകാർക്കെതിരെയുള്ള പോരാട്ടത്തിൽ സാമൂതിരി-കുഞ്ഞാലിമരയ്ക്കാർ സൈന്യത്തെ സഹായിക്കാനായി ഈജിപ്തിൽനിന്ന് സൈന്യം വന്നിരുന്നുവെന്നും അവർക്കായി 16-ാം നൂറ്റാണ്ടിൽ നിർമിച്ചതാണ് മിസ്രി പള്ളിയെന്നുമാണ് ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നത്.
ചടങ്ങിൽ പി നന്ദകുമാർ എംഎൽഎ അദ്ധ്യക്ഷനായി. ടൂറിസം ഡയറക്ടർ പി ബി നൂഹ് റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ ഷെബീറാബി, കെ എം മുഹമ്മദ് കാസിം കോയ, കെ ഇമ്പിച്ചികോയ തങ്ങൾ, സെയ്ദ് മുഹമ്മദ് തങ്ങൾ, അഷ്‌റഫ് കോക്കൂർ, പി രാജൻ, പി വി ഫാറൂഖ്, ടി വി അബ്ദുറഹ്‌മാൻകുട്ടി എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം സ്വാഗതവും ഡോ. കെ മനോജ് കുമാർ നന്ദിയും പറഞ്ഞു.
Discussion about this post