ചെന്നൈ: സൈനികന്റെ ഭാര്യയെ ആൾക്കൂട്ട മർദ്ദനത്തിന് ഇരയാക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പ്രദേശവാസിയായ ആളാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കാത്തതിൽ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഒരാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസമാണ് തിരുവാൻമലൈ സ്വദേശിയായ ജവാൻ ഹവീൽദാർ പ്രഭാകരന്റെ ഭാര്യ കീർത്തിയെ 100 ഓളം വരുന്ന സംഘം ക്രൂരമായി മർദ്ദിച്ചത്. പ്രദേശത്തെ ക്ഷേത്രത്തിന് മുൻപിൽ കീർത്തി കടനടത്തിവരികയാണ്. ഇവിടെയെത്തിയ സംഘം കട അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യുവതിയെ മർദ്ദിച്ചത്.
മർദ്ദനത്തെ തുടർന്ന് നിലത്തു വീണ കീർത്തിയെ നഗ്നയാക്കി വലിച്ചിഴച്ചു. കഴുത്തിലും നെഞ്ചിലും അടിവയറ്റിലും അക്രമികൾ ചവിട്ടി. കെട്ടുതാലി വലിച്ച് പൊട്ടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. ആക്രമണത്തിൽ കീർത്തിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post