ഇടുക്കി: പീരുമേട്ടിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം. ഇവയെ തിരികെ കാട്ടിലേക്ക് ഓടിക്കാനുള്ള നടപടികൾ ആരംഭിച്ചു. രാവിലെയോടെയായിരുന്നു ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം എത്തിയത്.
റസ്റ്റ് ഹൗസിനും ഐഎച്ച്ആർഡി സ്കൂളിനും ഇടയിലാണ് കാട്ടാനകൾ എത്തിയത്. ഒരു കൊമ്പനും രണ്ട് പിടിയാനകളുമാണ് ഉള്ളത്. ഇവ മുന്നോട്ട് പോകാതെ പ്രദേശത്ത് തന്നെ തമ്പടിച്ചിരിക്കുകയാണ്. ഇതോടെ പ്രദേശവാസികൾ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
ആനകളെ തുരത്താൻ സ്ഥലത്ത് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.
Discussion about this post