ബാലി : ബാലിയിൽ ഹണിമൂണിന് പോയ വധൂവരന്മാർ മുങ്ങിമരിച്ചു. ചൈന്നെ സ്വദേശികളായ ലോകേശ്വരനും വിബുഷ്നിയയുമാണ് മരിച്ചത്. ഫോട്ടോ ഷൂട്ടിനിടെയാണ് അപകടം നടന്നത്.
ഹണിമൂണിനിടെ വാട്ടർബൈക്ക് റൈഡ് നടത്താൻ ഇവർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇതിന്റെ ഫോട്ടോ ഏടുക്കുന്നതിനിടെ ബോട്ട് മറിഞ്ഞ് ഇരുവരും മുങ്ങിപ്പോയി.
വെള്ളിയാഴ്ച ലോകേശ്വരന്റെ മൃതദേഹം കണ്ടെടുത്തു, ശനിയാഴ്ച രാവിലെ വിബുഷ്നിയയുടെ മൃതദേഹം കണ്ടെത്തി. അപകടത്തെക്കുറിച്ച് കുടുംബക്കാരെ വിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം ചെന്നൈയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിന് തമിഴ്നാട് സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.
Discussion about this post