ഡല്‍ഹി: സുനന്ദ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്തു.ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പോലിസ് തരൂരിനെ ചോദ്യം ചെയ്യുന്നത്. തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാര്‍ പോലിസ് സ്റ്റേഷനില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.
ചിലകാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് തരൂരിനെ വീണ്ടും ചോദ്യം ചെയ്യുന്നതെന്നു ഡല്‍ഹി പോലീസ് നേരത്തെ അറിയിച്ചിരുന്നു.
ജനുവരി 19 നാണു തരൂരിനെ ആദ്യം തരൂരിനെ ചോദ്യം ചെയ്തത്.
പാക് പത്രപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധം, അതുമായി ബന്ധപ്പെട്ട് സുനന്ദയുമായുള്ള പ്രശ്നങ്ങള്‍, സ്വാഭാവിക മരണമെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് തരൂര്‍ ഇമെയില്‍ അയച്ചുവെന്ന സുനന്ദയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡല്‍ഹി എയിംസ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം തലവന്‍ സുധീര്‍ ഗുപ്ത നടത്തിയ വെളിപ്പെടുത്തല്‍ തുടങ്ങിയവയെക്കുറിച്ചും നേരത്തെ ചോദ്യങ്ങളുണ്ടായിരുന്നു.
കേസുമായി ബന്ധപ്പെട്ട് തരൂരിന്റെ സഹായി നാരായണ്‍ സിംഗിനെയും ,സുനന്ദയുടെ മകന് ശിവ് മേനോനെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
Discussion about this post