Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മതിയായ ചികിത്സ നൽകാതെ മസ്തിഷ്‌ക മരണത്തിന് ഇരയാക്കി അവയവദാനം; പ്രമുഖ ആശുപത്രിയ്ക്കും 8 ഡോക്ടർമാർക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

by Brave India Desk
Jun 13, 2023, 10:15 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: വാഹനാപടകത്തിൽ ഗുരുതരമായി പരിക്കേറ്റ പതിനെട്ടുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്‌തെന്ന പരാതിയിൽ എറണാകുളത്തെ പ്രമുഖ ആശുപത്രിയ്ക്കും ഡോക്ടർമാർക്കുമെതിരെ നടപടിയുമായി കോടതി. കൊച്ചി ലേക്ഷോർ ആശുപത്രിയ്ക്കും എട്ട് ഡോക്ടർമാർക്കുമെതിരെയാണ് അന്വേഷണത്തിന് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എൽദോസ് മാത്യുവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

തലയിൽ രക്തം കട്ടപിടിച്ചത് നീക്കംചെയ്യാതെ യുവാവിനെ മസ്തിഷ്‌കമരണത്തിന് വിട്ടുകൊടുത്തുവെന്നാണ് പരാതി. ബൈക്കപകടത്തിൽപ്പെട്ട അബിൻ വിജെയുടെ അവയവങ്ങൾ ചട്ടം മറികടന്ന് മലേഷ്യൻ പൗരനാണ് മാറ്റിവച്ചത്. 2009 നവംബർ 29 നാണ് അപകടം നടന്നത്. കോതമംഗലം മാർ ബസേലിയസ് ആശുപത്രിയിലെത്തിച്ച യുവാവിനെ പിറ്റേദിവസം ലേക്ഷോറിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. തൊട്ടടുത്ത ദിവസം മസ്തിഷ്‌കമരണം സംഭവിച്ചതായി അറിയിക്കുകയും കരളും വൃക്കകളും മാറ്റിവയ്ക്കുകയായിരുന്നു.

Stories you may like

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. തലയിൽ രക്തം കട്ടപിടിച്ചാൽ തലയോട്ടിയിൽ സുഷിരമുണ്ടാക്കി അത് മാറ്റാനുള്ള പ്രാഥമിക ചികിത്സ ഇരു ആശുപത്രികളും നിഷേധിച്ചെന്നാണ് ഡോക്ടർ കൂടിയായ പരാതിക്കാരൻ കോടതിയെ അറിയിച്ചത്.ഡോക്ടർമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയാണ് അവയവം ദാനം ചെയ്തതെന്നും ഇതുവഴി ആശുപത്രി വൻ തുക കരസ്ഥമാക്കിയെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻ ആക്ടിലെ 22(1) വകുപ്പ് പ്രകാരമാണ് പരാതി നൽകിയത്.

18 കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോ . പി സഞ്ജയ്, ബസേലിയസ് ആശുപത്രിയിലേയും ലേക്ഷോർ ആശുപത്രിയിലെയും ഡോക്ടർമാർ മതിയായ ചികിത്സ യുവാവിന് നൽകിയില്ലെന്ന് കോടതിയിൽ മൊഴി നൽകിയിരുന്നു. രോഗിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് നിയമമനുശാസിക്കുന്ന രീതിയിൽ പരിശോധിച്ചല്ല പ്രഖ്യാപിച്ചതെന്നും കോടതിയിൽ മൊഴി നൽകി. രോഗിയെ പരിശോധിക്കാതെ ഡോ. ഫിലിപ്പ് അഗസ്റ്റിൻ അക്കാര്യം ഒപ്പിട്ടു നൽകിയെന്നാണ് മൊഴി.

രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികിത്സ ഇരു ആശുപത്രികളും നൽകിയതായി രേഖകളിലില്ലെന്ന് കോടതി വ്യക്തമാക്കി. കൂടാതെ അവയവദാനത്തിനുള്ള നടപടികളിലും അപാകതയുണ്ടെന്നും കോടതി കണ്ടെത്തി. മഞ്ചേരി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിർകക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു.

Tags: courtkochihospitalLakeshore hospitalorgans
Share17
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

Latest News

‘യുപി മോഡൽ’ സർക്കാർ ജീവനക്കാരിലെ അഴിമതിക്കാരെ പൂട്ടാൻ യോഗിയുടെ മാസ്റ്റർ സ്ട്രോക്ക്! 68,000 പേരുടെ ശമ്പളം തടഞ്ഞു

ജനാധിപത്യത്തെ തകർക്കാനുള്ള എല്ലാ ഗൂഢാലോചനയിലും പ്രതിപക്ഷ പാർട്ടികൾ പങ്കാളികളാണ് : രൂക്ഷ വിമർശനവുമായി യോഗി ആദിത്യനാഥ്

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘സെൻസസ് നിർണായകം’ ; മൻ കി ബാത്തിന്റെ 138-ാം പതിപ്പിൽ രാജ്യസുരക്ഷയേയും വികസനത്തെയും കുറിച്ച് പ്രധാനമന്ത്രി മോദി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

കഴിഞ്ഞിട്ടില്ല രാമാ.. ഒന്നുടെ ഉണ്ട് ബാക്കി, ചെറിയൊരു പൂർത്തിയാകാത്ത ദൗത്യം; ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് കോഹ്‌ലി

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

ഭീകരവാദം തുടർന്നാൽ ആക്രമണം തുടരും; പാകിസ്ഥാന് രാജ്‌നാഥ് സിങിന്റെ മുന്നറിയിപ്പ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies