തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ഹരിയാനയെ പിന്തള്ളി കേരളം രണ്ടാം സ്ഥാനത്ത്. ഇതുവരെ 34 സ്വര്‍ണ്ണവുമായി 113 മെഡലുകളാണ് കേരളം നേടിയിരിക്കുന്നത്.400 മീറ്റര്‍ ഹാര്‍ഡില്‍സില്‍ കേരളത്തിന്റെ അനു രാഘവനാണ് സ്വര്‍ണ്ണം നേടിയത്.വിവി ജിഷ വെങ്കലവും നേടി.
വനിതകളുടെ സൈക്ലിംഗ് വിഭാഗത്തില്‍ കേരളത്തിന്റെ മഹിത മോഹന്‍ ഇന്ന് ഗെയിംസിലെ മൂന്നാം സ്വര്‍ണ്ണം നേടിയിരുന്നു.ഈയിനത്തില്‍ കേരളത്തിന്റെ വി.ജി പാര്‍വ്വതി വെള്ളിയും ,എസ് ബിസ്മി വെങ്കലവും നേടി.
നേരത്തെ കയാക്കിംഗ് വനിതാ വിഭാഗത്തില്‍ കേരളത്തിന്റെ അനുഷ,മിനിമോള്‍,ജസ്റ്റിമോള്‍,ട്രീസ എന്നിവര്‍ സ്വര്‍ണ്ണം നേടിയിരുന്നു. സൈക്ലിംഗ് സ്പ്രിന്റില്‍ കേരളത്തിന്റെ ലിഡിയ മോള് വെങ്കലവും നേടി.
സൈക്ളിംഗില്‍ കേരളം ഇന്ന് ഒരു സ്വര്‍ണ്ണവും സ്വന്തമാക്കിയിരുന്നു .വനിതകളുടെ സൈക്ളിംഗ് പര്‍സ്യൂട്ടില്‍ മഹിതാ മോഹന്‍, വി.രജനി, ലിഡിയ, പാര്‍വതി എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. സൈക്ളിംഗില്‍ കേരളത്തിന് ലഭിക്കുന്ന നാലാം സ്വര്‍ണമാണിത്.
75 സ്വര്‍ണവുമായി സര്‍വീസസാണ് മെഡല്‍ പട്ടികയില്‍ ഒന്നാമത്.
Discussion about this post