തൃശ്ശൂർ: സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. തൃശ്ശൂരിൽ നായ്ക്കളെ ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ച 16 കാരന് പരിക്കേറ്റു. കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
ചിയ്യാരം സ്വദേശി റെജിയുടെ മകൻ എൻ ഫിനോവ് (16) ആണ് തെരുവ് നായ്ക്കൾ ഓടിച്ചത്. ട്യൂഷൻ ക്ലാസിൽ നിന്നും സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്നു കുട്ടി. ഇതിനിടെ തെരുവ് നായ്ക്കൾ കുട്ടിയെ പിന്തുടർന്ന് ഉപദ്രവിക്കാൻ വരികയായിരുന്നു.
ഭയന്ന കുട്ടി സൈക്കിൾ വേഗത്തിൽ ചവിട്ടി. ഇതിനിടെ സൈക്കിൾ നിയന്ത്രണം തെറ്റി റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പോസ്റ്റിൽ ഇടിച്ച് കുട്ടിയുടെ പല്ല് തകർന്നു. നാട്ടുകാർ ചേർന്ന് ഫിനോയെ ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
നിലവിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ ഉള്ളത്. അടിയന്തിര ശസ്ത്രക്രിയയ്ക്ക് കുട്ടിയെ വിധേയനാക്കി.
Discussion about this post