കൊച്ചി: മഹാരാജാസ് കോളജിലെ ഗസ്റ്റ് ലക്ചറർ ആയി ജോലി ചെയ്തുവെന്ന് വ്യാജ സർട്ടിഫിക്കറ്റ് ചമച്ച എസ്എഫ്‌ഐ മുൻ നേതാവ് കെ വിദ്യയെ സർക്കാരും പോലീസും ചേർന്ന് സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിദ്യയെ ഇതുവരെ പിടികൂടിയില്ലെന്നത് ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും കെ സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കുന്നേ ഇല്ല. സിപിഎമ്മിന്റെ സംരക്ഷണയിലാണ് വിദ്യ ഒളിവിൽ പോയിരിക്കുന്നത്. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനെ ചോദ്യം ചെയ്താൽ ഇക്കാര്യത്തിൽ കൃത്യമായ വിവരം ലഭിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വ്യാജ രേഖാ കേസിലെ എല്ലാ പ്രതികളെയും പരീക്ഷ എഴുതാതെ പാസായ എസ്എഫ്‌ഐ നേതാവിനെയും സംരക്ഷിക്കുന്നതാണ് പോലീസിന്റെ സമീപനമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കെ സുധാകരനെതിരെയും വിഡി സതീശനെതിരെയും എടുത്ത കേസുകളൊന്നും സർക്കാർ ശരിയായ രീതിയിൽ അന്വേഷിക്കാൻ പോകുന്നില്ല. ഒത്തുതീർപ്പ് രാഷ്ട്രീയത്തിനായി എടുത്ത കേസുകളാണത്. സിപിഎമ്മും കോൺഗ്രസും സഖ്യകക്ഷികളെപ്പോലെയാണ് കേരളത്തിൽ പെരുമാറുന്നത്. എല്ലാ കാര്യത്തിലും കോൺഗ്രസ് -സിപിഎം ധാരണയാണ് സംസ്ഥാനത്ത് ഉളളത്.
സുപ്രധാനമായ പല അഴിമതികേസുകളും കേരളത്തിൽ ഒതുക്കി തീർത്തിരിക്കുകയാണ് സിപിഎമ്മും കോൺഗ്രസും. യുഡിഎഫ് സർക്കാരിനെതിരെ ആ കാലത്ത് നടന്ന എല്ലാ അഴിമതി ആരോപണങ്ങളും എൽഡിഎഫ് തളളിക്കളഞ്ഞതാണ് സോളാർ കേസിൽ സിപിഎം കോൺഗ്രസ് ധാരണയിലാണ് ഒത്തുതീർന്നതെന്ന് സിപിഐ നേതാവ് സി ദിവാകരൻ തന്നെ തുറന്നുപറഞ്ഞ കാര്യവും കെ സുരേന്ദ്രൻ ചൂണ്്ടിക്കാട്ടി.
Discussion about this post