മുംബൈ : ജയശ്രീറാം വിളിച്ചതിന് വിദ്യാർത്ഥികളെ സസ് പെൻഡ് ചെയ്ത് സ്കൂൾ അധികൃതർ. മുംബൈയിലെ വാശിയിലുള്ള സെന്റ് ലോറൻസ് സ്‌കൂളിലാണ് സംഭവം. പത്താം ക്ലാസിൽ പഠിക്കുന്ന ആറ് വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി. ഇതിനെതിരെ മഹാരാഷ്ട്ര നവനിർമ്മാൺ സേന പ്രതിഷേധം സംഘടിപ്പിച്ചു.
ജനുവരി 12 നാണ് സംഭവം നടന്നത്. പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സ്‌കൂളിൽ നിന്ന് ജയ് ശ്രീറാം വിളിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ പ്രിൻസിപ്പാളിനെ വിവരം അറിയിച്ചു. തുടർന്നാണ് ആറ് കുട്ടികളെ സസ് പെന്റ് ചെയ്തത്.
സംഭവത്തിൽ ഇടപെട്ട എംഎൻഎസ് കുട്ടികളെ തിരികെ വിളിക്കാൻ പ്രിൻസിപ്പാളിനോട് ആവശ്യപ്പെട്ടു. എന്നാൽ സ്‌കൂളിൽ നിന്ന് കുട്ടികളെ സസ്‌പെന്റ് ചെയ്തില്ലെന്നാണ് പ്രിൻസിപ്പാളായ കെന്നഡി പറഞ്ഞത്. ബ്രേക്ക് സമയത്ത് കുട്ടികൾ ഫ്ലോറിൽ അനാവശ്യമായി ഒച്ചവെയ്ക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഈ സ്‌കൂളിന്റെ ഡിസിപ്ലിനെ ബാധിക്കുന്ന കാര്യമായത് കൊണ്ട് തന്നെ അടുത്ത ദിവസം രക്ഷിതാക്കളെ വിളിച്ചുകൊണ്ട് വരാൻ ആവശ്യപ്പെടുകയായിരുന്നു. നാല് പേരുടെ രക്ഷിതാക്കൾ വന്നു. അവരോട് ഇക്കാര്യങ്ങളെല്ലാം ബോധിപ്പിച്ചുവെന്ന് പ്രിൻസിപ്പാൾ പറഞ്ഞു.
സസ് പെൻഷൻ എന്ന വാക്ക് പോലും ഉച്ചരിച്ചില്ല എന്നാണ് പ്രിൻസിപ്പാൾ പറഞ്ഞത്. അവരെ പുറത്താക്കാൻ തങ്ങൾക്ക് അധികാരമില്ല. തന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്നും കെന്നഡി പറഞ്ഞു.









Discussion about this post