ശരത്കുമാർ , അശോക് സെൽവൻ , നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഘ്നേഷ് രാജ സംവിധാനം ചെയ്ത പോർ തൊഴിൽ എന്ന ത്രില്ലർ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . കേരളത്തിലും മികച്ച വിജയമാണ് ചിത്രത്തിന്.നിഖില വിമലാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ കേരളത്തിലെ പ്രമോഷന്റെ ഭാഗമായി ശരത്കുമാർ കൊച്ചിയിൽ എത്തി.
ബാന്ദ്ര’ എന്ന സിനിമയുടെ അവസാന ഘട്ട ചിത്രീകരണത്തിനുവേണ്ടി രാധികയും കൊച്ചിയിൽ ഉണ്ടായിരുന്നു. ഇരുവരും കൊച്ചിയിലെത്തിയതിൻറെ ചിത്രങ്ങൾ രാധികയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ദിലീപിനും കാവ്യയ്ക്കും മകൾ മഹാലക്ഷ്മിക്കുമൊപ്പമുള്ള ശരത് കുമാറിന്റെയും ഭാര്യ രാധികയുടെയും ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ഒരു മുതിർന്ന പൊലീസുകാരനും അയാളുടെ ട്രെയിനിയും കൊലപാതക കേസുകൾ അന്വേഷിക്കുന്നതും അവർക്ക് കൊലപാതകിയെ പിടികൂടാൻ കഴിയുമോ എന്നതാണ് ഈ സൈക്കോ ത്രില്ലർ ചിത്രത്തിന്റെ പ്രമേയം. ആൽഫ്രണ്ട് പ്രകാശ് , വിഘ്നേഷ് രാജ , എന്നിവർ രചനയും , ജേകസ് ബിജോയ് പശ്ചാത്തല സംഗീതവും , കലൈ ശെൽവൻ ശിവജി ഛായാഗ്രഹണവും നിർവഹിക്കുന്നു. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’യിൽ ശരത് കുമാറും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശരത് കുമാറിന്റെ ചിത്രീകരണം നേരത്തെ തന്നെ പൂർത്തിയായിരുന്നു.













Discussion about this post