കൊച്ചി: ഡെങ്കിപ്പനിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി നടിയും നർത്തകിയുമായ രചന നാരായണൻകുട്ടിയ ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പം സ്വന്തം രോഗവിവരം പങ്കുവച്ചാണ് നടി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എല്ലാവരും ജാഗ്രതപാലിക്കണമെന്നും രോഗം ഭീഷണിയാണെന്നും ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും നടി കുറിച്ചു. രോഗം ബാധിച്ചിട്ട് 11ദിവസമായി. 90 ശതമാനം കുറഞ്ഞെങ്കിലും രോഗം പൂർണമായും മാറിയിട്ടില്ലെന്ന് നടി വ്യക്തമാക്കി.
ഞാൻ രോഗബാധിതയായിട്ട് 11 ദിവസമായി. 90 ശതമാനവും രോഗം ഭേദമായയെങ്കിലും ഞാൻ ഇപ്പോഴും റിക്കവറി മോഡിലാണെന്ന് വേണം പറയാൻ. അതെ, ഡെങ്കു ഒരു വില്ലനാണ്. നമ്മുടെ എല്ലാ ഊർജ്ജവും ചേർത്തിയെടുക്കുന്ന വില്ലൻ. അത് കൊണ്ട് എല്ലാവരും ദയവായി സ്വയം ശ്രദ്ധിക്കൂ. രക്തത്തിന്റെ കൗണ്ട് കുറയാൻ അനുവദിക്കരുത്, ധാരാളം വെള്ളം കുടിക്കൂ. നല്ല ഭക്ഷണം കഴിക്കൂ.അങ്ങനെ ബ്ലഡ് കൗണ്ട് ഉയർത്താം(എനിക്കറിയാം ബുദ്ധിമുട്ടാണെന്ന് എങ്കിലും.) എന്റെ കഥ വളരെ വലുതാണ് അത് കൊണ്ട് വിവരിക്കുന്നില്ല. പക്ഷേ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കീ. ഡെങ്കു ഒരുപാട് പേരുടെ ജീവനെടുക്കുന്നുണ്ട്. അത് കൊണ്ട് ദയവായി സൂക്ഷിക്കൂയെന്ന് നടി കുറിച്ചു.
ഫോൺ വിളിച്ചും, മെസേജ് അയച്ചും ആശങ്ക അറിയിച്ചവർക്ക് നന്ദി. എന്നെ ഇത്രമാത്രം സ്‌നേഹിക്കുന്നതിന് എല്ലാവരോടും കടപെട്ടിരിക്കുന്നു. ഈ ചിത്രങ്ങൾ ഈ മാസം ഒൻപതാം തീയതി പകർത്തിയതാണ്. എനിക്ക് അസുഖമാണെന്ന് മനസിലായ ആദ്യ ദിവസങ്ങളിൽ. അപ്പോഴത്തെ കൗതുകത്തിന് പകർത്തിയതാണ്. ഈ ചിത്രങ്ങളിൽ കാണുന്ന സന്തോഷവും ചിരിക്കുന്ന മുഖവും ഫോട്ടോയ്ക്ക് വേണ്ടി മാത്രമുള്ളതാണ്, സ്ഥിതി ഒട്ടും സന്തോഷം നിറഞ്ഞതല്ലെന്ന് നടി വ്യക്തമാക്കി.
Discussion about this post