കോട്ടയം: സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ റെയ്ഡ്. മലപ്പുറം, എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ ഉൾപ്പെടെ ഉള്ള ജില്ലകളിലാണ് റെയ്ഡ് നടന്നത്. കോട്ടയത്ത് പന്ത്രണ്ട് ഇടങ്ങളിലായിരുന്നു പരിശോധന. ചങ്ങനാശേരിയിലുള്ള സംഗീത ഫാഷൻസ് എന്ന സ്ഥാപനത്തിലടക്കം റെയ്ഡ് നടന്നു.
വിദേശ കറൻസി മാറ്റി നൽകുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് റെയ്ഡ്. ഫോറിൻ എക്സ്ചേഞ്ച് സ്ഥാപനങ്ങളിലും ഇഡി പരിശോധന ശക്തമാക്കുന്നുണ്ട്. 10000 കോടി രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന. വൈകിട്ട് അഞ്ചുമണിയോടെയാണ് റെയ്ഡ് തുടങ്ങിയത്. കോട്ടയത്ത് കേന്ദ്രസേനയാണ് റെയ്ഡിന് സുരക്ഷ ഒരുക്കിയത്. റെയ്ഡ് നടത്തിയ സ്ഥലങ്ങളിൽ നിന്ന് വിദേശ കറൻസിയടക്കം പിടിച്ചെടുത്തെന്നാണ് വിവരം. റെയ്ഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Discussion about this post